Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എല്ലാ ദിവസവും മോദി പിറന്നാൾ ആഘോഷിക്കട്ടെ'; മെഗാ വാക്‌സിനേഷന് പിന്നാലെ വാക്‌സിൻ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് ചിദംബരം

'എല്ലാ ദിവസവും മോദി പിറന്നാൾ ആഘോഷിക്കട്ടെ'; മെഗാ വാക്‌സിനേഷന് പിന്നാലെ വാക്‌സിൻ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് ചിദംബരം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ നടന്ന മെഗാ വാക്‌സിനേഷന് പിന്നാലെ വാക്‌സിൻ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഇങ്ങനെയാണെങ്കിൽ എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആഘോഷിക്കട്ടെ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

 

മോദിയുടെ 71-ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്സിൻ വിതരണം ചെയ്ത് രാജ്യം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ വാക്സിനേഷൻ നിരക്ക് കുറയുകയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വാക്‌സിനേഷൻ കണക്കുകൾ പങ്കുവെച്ചു കൊണ്ടായിരുന്നു ഇരുവരും വിമർശനമുന്നയിച്ചത്.

മോദിയുടെ പിറന്നാൽ ദിനത്തിൽ മാത്രം വാക്സിനേഷൻ കുത്തനെ വർധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളിൽ വാക്സിനേഷൻ കുറഞ്ഞുവെന്നുമായിരുന്നു രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

ഒറ്റദിവസം 2.47 കോടി ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തിയ ചൈനയുടെ റെക്കോർഡ് പിന്തള്ളിയാണ് വെള്ളിയാഴ്ച വാക്സിനേഷനിൽ ഇന്ത്യ ഒന്നാമതെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP