Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചതോടെ മുൻ കേന്ദ്രമന്ത്രിയെ തിഹാർ ജയിലിൽ നിന്ന് മാറ്റി

ഐഎൻഎക്‌സ് മീഡിയ കേസ്: ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചതോടെ മുൻ കേന്ദ്രമന്ത്രിയെ തിഹാർ ജയിലിൽ നിന്ന് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ തിഹാർ ജയിലിൽ നിന്നും ചിദംബരത്തെ മാറ്റി.

പ്രത്യേകം മുറിയും വീട്ടിൽ പാചകം ചെയ്ത ഭക്ഷണവും വെസ്റ്റേൺ ടോയ്‌ലെറ്റും മരുന്നുകളും വേണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. മുറിയിൽ എ.സി. വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു. ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും കുടുംബാംഗങ്ങൾക്ക് സന്ദർശന അനുമതി നൽകുമെന്നും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. സിബിഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു മാസത്തിലേറെയാണ് 74കാരനായ ചിദംബരം തിഹാറിൽ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP