Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടുത്ത വയറുവേദന! പി ചിദംബരത്തെ ഡൽഹി എയിംസിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്; മുൻ ധനമന്ത്രി സെപ്റ്റംബർ അഞ്ചു മുതൽ തീഹാർ ജയിലിൽ

കടുത്ത വയറുവേദന! പി ചിദംബരത്തെ ഡൽഹി എയിംസിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്; മുൻ ധനമന്ത്രി സെപ്റ്റംബർ അഞ്ചു മുതൽ തീഹാർ ജയിലിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ഡൽഹി എയിംസിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ആരോഗ്യപ്രശ്‌നമുണ്ടെന്നും ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും 4 കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നു.

വയറുവേദനയെ തുടർന്നാണ് ചിദംബരത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിവരം. ഐഎൻഎക്‌സ് മീഡിയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബർ 5 മുതൽ തിഹാർ ജയിലിൽ കഴിയുകയാണ്.മുൻ ധനകാര്യമന്ത്രികൂടിയായ ചിദംബരം സെപ്റ്റംബർ 5 മുതൽ തിഹാർ ജയിലിലാണ്. ഐഎൻഎക്‌സ് മീഡിയാ കേസിൽ കേസിൽ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP