Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയെ പോലൊരു രാജ്യത്ത് പട്ടിണി വ്യാപകമാകുന്നത് അപകടം; എത്രപേർ പട്ടിണി മൂലം മരിച്ചുവെന്ന് നമ്മളറിയില്ല; കാരണം ഒരു സംസ്ഥാന സർക്കാരും പട്ടിണി സമ്മതിക്കുകയോ പട്ടിണി മരണങ്ങളുടെ എണ്ണം കണക്കാക്കുകയോ ചെയ്യില്ല: പി. ചിദംബരം

ഇന്ത്യയെ പോലൊരു രാജ്യത്ത് പട്ടിണി വ്യാപകമാകുന്നത് അപകടം; എത്രപേർ പട്ടിണി മൂലം മരിച്ചുവെന്ന് നമ്മളറിയില്ല; കാരണം ഒരു സംസ്ഥാന സർക്കാരും പട്ടിണി സമ്മതിക്കുകയോ പട്ടിണി മരണങ്ങളുടെ എണ്ണം കണക്കാക്കുകയോ ചെയ്യില്ല: പി. ചിദംബരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പോഷകാഹാരക്കുറവ് നിലനിൽക്കുന്ന ഇന്ത്യയെപ്പോലുള്ളൊരു രാജ്യത്ത് പട്ടിണി വ്യാപകമാകുന്നത് അപകടം ഉണ്ടാക്കുമെന്ന് തുറന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങൾ പണമില്ലാത്ത അവസ്ഥയിലാണെന്നും ഭക്ഷണമോ പണമോ ഇല്ലാതെ കുടുംബത്തോടൊപ്പമോ ഒറ്റയക്കോ ലോക്ഡൗണിൽ അകപ്പെടുക എന്നതാണ് ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥയെന്നും ചിദംബരം വ്യക്തമാക്കി.

തങ്ങളുടെ അന്തസിൽ വിട്ടുവീഴ്ച വരുത്തി സർക്കാരോ സ്വകാര്യ സംഘങ്ങളോ നൽകുന്ന സൗജന്യ ഭക്ഷണത്തിനായി നീണ്ട വരികളിൽ നിൽക്കാൻ പാവപ്പെട്ട മനുഷ്യർ നിർബന്ധിതാരാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ വിതരണം ഒരിക്കലും കുറ്റമറ്റതാകില്ലെന്നും സംസ്ഥാനത്ത് എല്ലാ ഭാഗങ്ങളിലും ഭക്ഷണമെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുണ നിലവാരം മോശമായിരിക്കും, അളവ് അപര്യാപ്തമായിരിക്കും. കുടുംബത്തിലെ കുട്ടികൾക്കോ വൃദ്ധർക്കോ ഭക്ഷണം വാങ്ങിക്കാനായി വരികളിൽ നിൽക്കാൻ സാധിക്കില്ല. അവർക്ക് വേണ്ടികൂടി ഭക്ഷണം വാങ്ങിക്കാനായി യാചിക്കേണ്ട അവസ്ഥ ഉണ്ടാകും അദ്ദേഹം പറഞ്ഞു.

പോഷകാഹാരക്കുറവ് നിലനിൽക്കുന്ന ഒരു രാജ്യത്ത്, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ, പട്ടിണി വ്യാപകമാകുന്നത് അപകടമുണ്ടാക്കും. പലകുടുംബങ്ങളും പട്ടിണിയിലാണെന്നതിന്റെ തെളിവുകൾ ടിവി, പ്രിന്റ്, സോഷ്യൽ മീഡിയ എന്നിവയിൽ ഉണ്ട്. എത്രപേർ പട്ടിണി മൂലം മരിച്ചുവെന്ന് നമ്മളറിയില്ല, കാരണം ഒരു സംസ്ഥാനസർക്കാരും പട്ടിണി സമ്മതിക്കുകയോ പട്ടിണി മരണങ്ങളുടെ എണ്ണം കണക്കാക്കുകയോ ചെയ്യില്ല.

ഇന്ത്യയിൽ കുന്നുകണക്കിന് ഭക്ഷ്യധാന്യവും അത് ജനങ്ങളിലേക്കെത്തിക്കാനുള്ള പൊതു-സ്വകാര്യ സംവിധാനങ്ങളും ഉണ്ട്. എന്നിട്ടും ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ പട്ടിണിയിലാണ് എന്നത് വിരോധാഭാസമാണ്- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP