Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി; വീട്ടിൽ നിന്നുള്ള ഭക്ഷണം രണ്ടുനേരം ലഭ്യമാക്കാൻ പ്രത്യേക കോടതി അനുമതി

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഒക്ടോബർ 17 വരെ നീട്ടി; വീട്ടിൽ നിന്നുള്ള ഭക്ഷണം രണ്ടുനേരം ലഭ്യമാക്കാൻ പ്രത്യേക കോടതി അനുമതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഒക്ടോബർ 17 വരെയാണ് ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലവധി നീട്ടിയത്. ഡൽഹിയിലെ പ്രത്യേക കോടതി ജഡ്ജി എ.കെ ഖുഹാർ ആണ് കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം വീട്ടിൽ നിന്നുള്ള ഭക്ഷണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. കൂടാതെ ചിദംബരത്തിന് ജയിലിനകത്തും പുറത്തും വൈദ്യ പരിശോധന ലഭ്യമാക്കാനുള്ള അനുവാദവും കോടതി നൽകി.
കസിൽ അറസ്റ്റിലായ പി.ചിദംബരം നിലവിൽ തിഹാർ ജയിലിലാണ്. നേരത്തെ ഒക്ടോബർ മൂന്നുവരെ അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ചിദംബരം ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP