Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

ഡൽഹിയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ പി സി ചാക്കോ രാജിവെച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു നൽകി; എഎപി കടന്ന് വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവൻ അപഹരിച്ചെന്ന് ചാക്കോ

ഡൽഹിയിലെ സമ്പൂർണ തോൽവിക്ക് പിന്നാലെ പി സി ചാക്കോ രാജിവെച്ചു; രാജിക്കത്ത് സോണിയ ഗാന്ധിക്ക് അയച്ചു നൽകി; എഎപി കടന്ന് വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവൻ അപഹരിച്ചെന്ന് ചാക്കോ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഡൽഹി കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി സി ചാക്കോ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പി സി ചാക്കോ രാജിക്കത്ത് കൈമാറി.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013-ലാണ് ഡൽഹിയിൽ കോൺഗ്രസിന്റെ പതനം ആരംഭിക്കുന്നതെന്ന് രാജിവെക്കുന്നതിന് മുമ്പായി പി സി ചാക്കോ പറഞ്ഞു. 'എഎപി കടന്ന് വന്നതോടെ കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ മുഴുവൻ അപഹരിച്ചു. അതൊരിക്കലും തിരികെ ലഭിക്കില്ല. അത് എഎപിയിൽ തന്നെ തുടരുകയാണ്' ചാക്കോ പറഞ്ഞു.

തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജിവെച്ചിരുന്നു. കോൺഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. 2015-ലും സമാന അവസ്ഥയായിരുന്നു. അതേസമയം ഡൽഹിയിൽ കോൺഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ചുള്ള തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പിസി ചാക്കോ പിന്നീട് പ്രതികരച്ചു. തനിക്കെതിരെ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷീല ദീക്ഷിതിന്റെ കാലത്താണ് കോൺഗ്രസ് തിരിച്ചടി നേരിട്ടതെന്ന് താൻ പറഞ്ഞിട്ടില്ല. 2013ലും 14ലും 15ലും 2017ലും കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടുണ്ട്. അതാണ് താൻ ഉദ്ദേശിച്ചത്. തനിക്കെതിരെ ബോധപൂർവമായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത് മുൻപും താൻ നേരിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും പിസി ചാക്കോ പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ് പതനത്തിന് പിന്നാലെ ഡൽഹി കോൺഗ്രസിന്റെ ചുമതലകളിൽ നിന്നും രാജിവെച്ചുകൊണ്ടുള്ള കത്ത് പിസി ചാക്കോ സോണിയാ ഗാന്ധിക്ക് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP