Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'താറാവുകൾ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കൂടുമെന്ന്' ബിപ്ലവ് ദേബ്; ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന എല്ലാ കുടുംബങ്ങളിലും താറാവിനെ വളർത്തണമെന്നും ഇതിനായി 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ത്രിപുര മുഖ്യമന്ത്രി

'താറാവുകൾ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് കൂടുമെന്ന്' ബിപ്ലവ് ദേബ്; ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന എല്ലാ കുടുംബങ്ങളിലും താറാവിനെ വളർത്തണമെന്നും ഇതിനായി 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും ത്രിപുര മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ത്രിപുര: താറാവുകൾ നീന്തുന്നത് വഴി ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവ് വർധിക്കുമെന്ന് ത്രിപുര മുഖ്യന്ത്രി ബിപ്ലവ് ദേബ്. ഗ്രാമങ്ങളിലെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കാൻ കൂടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജലാശയങ്ങൾക്ക് സമീപം താമസിക്കുന്ന എല്ലാ കുടുംബങ്ങളിലും താറാവ് വളർത്തൽ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രുദ്രാസാഗർ തടാകത്തിൽ വച്ച് നടത്തിയ വള്ളം കളി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർക്കും മത്സ്യ ബന്ധന തൊഴിലാളികളുടെ കുടുംബങ്ങൾക്കും 50,000 താറാവ് കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

താറാവുകൾ ജലാശയങ്ങളിൽ നീന്തുന്നത് വഴി ഓക്‌സിജന്റെ അളവ് വർധിക്കുന്നതിന് പുറമേ മത്സ്യ സമ്പത്തിന്റെ വർധനവിനും ഇത് സഹായിക്കുമെന്നും ബിപ്ലവ് ദേബ് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതിൽ വാസ്തവമില്ലെന്ന് ചൂണ്ടിക്കാട്ടി ത്രിപുര ജുക്തിബാദ് വികാസ് മാഞ്ച എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഓരോ കുടുംബങ്ങളിലും നാലു താറാവിനെയെങ്കിലും വളർത്തണമെന്നും ഇതു വഴി കുടുംബത്തിലെ കുഞ്ഞുങ്ങളുടെ പോഷണത്തിനും ഏറെ സഹായകരമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP