Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകാൻ അനുവദിക്കുകയില്ലെന്നും അസദുദ്ദീൻ ഒവൈസി; ഇന്ത്യയിൽ മുസ്ലീങ്ങൾ ജീവിക്കുന്നത് ആർഎസ്എസിന്റെ കാരുണ്യം കൊണ്ടല്ല, ദൈവകൃപയും ഭരണഘടനയും ഉള്ളതിനാൽ; ഇങ്ങനെ ലോകത്ത് മറ്റൊരു രാജ്യമില്ലെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും എഐഎംഐഎം നേതാവ്

ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകാൻ അനുവദിക്കുകയില്ലെന്നും അസദുദ്ദീൻ ഒവൈസി; ഇന്ത്യയിൽ മുസ്ലീങ്ങൾ ജീവിക്കുന്നത് ആർഎസ്എസിന്റെ കാരുണ്യം കൊണ്ടല്ല, ദൈവകൃപയും ഭരണഘടനയും ഉള്ളതിനാൽ; ഇങ്ങനെ ലോകത്ത് മറ്റൊരു രാജ്യമില്ലെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും എഐഎംഐഎം നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

താനെ: ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകുവാൻ അനുവദിക്കില്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ എഐഎംഐഎം സ്ഥാനാർത്ഥി അയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രചാരണയോഗത്തിലാണ് ആർഎസ്എസിനെതിരെ ഒവൈസി ആഞ്ഞടിച്ചത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന വീക്ഷണത്തിൽ ആർഎസ്എസ് ഉറച്ചുനിൽക്കുകയാണെന്നുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ഒവൈസി.

മതേതരത്വവും ബഹുസ്വരതയുമാണ് ഭാരതത്തെ അസാധാരണമാക്കുന്നത്. അങ്ങനെ ലോകത്ത് വേറൊരു രാജ്യവുമില്ല. നാം അതിൽ അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ഒന്നും കാരുണ്യം കൊണ്ടല്ല ഇവിടെ ജീവിക്കുന്നതെന്നാണ് ആർഎസ്എസുകാരോട് പറയാനുള്ളതെന്നും ഒവൈസി പറഞ്ഞു.

സമൂഹത്തിലെ ചിലർ മുഴുവൻ രാജ്യവും ഒറ്റ നിറത്തിൽ പെയിന്റ് അടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, പല വർണത്തിലുള്ള ഇന്ത്യയെയാണ് നമ്മൾ കാണുന്നത്. അതാണ് ഇന്ത്യയുടെ ഭംഗിയും. ഇന്ത്യ ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമല്ല, ഇൻശാ അള്ളാഹ്, അങ്ങനെയാകാൻ നാം അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു. ശിവസേനയ്ക്ക് പച്ച നിറത്തോട് എതിർപ്പാണെന്ന് ആരോപിച്ച ഒവൈസി കണ്ണട മാറ്റി നോക്കിയാൽ ഇന്ത്യൻ പതാകയിലും പച്ച നിറം കാണാമെന്നും ഓർമ്മിപ്പിച്ചു.

നേരത്തേ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ഒവൈസി രൂക്ഷവിമർശനം നടത്തിയിരുന്നു. സാധാരണയായി ഒരു കപ്പൽ മുങ്ങുമ്പോൾ ക്യാപ്റ്റൻ എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിക്കുമെങ്കിലും കോൺഗ്രസ് കപ്പൽ മുങ്ങുന്നത് കണ്ട് സ്ഥലം വിട്ട ക്യാപ്റ്റനാണ് ഗാന്ധിയെന്ന് ഒവൈസി പരിഹസിച്ചു. 'ഒരു കപ്പൽ കടലിനിടയിലേക്ക് മുങ്ങുമ്പോൾ ക്യാപ്റ്റൻ എല്ലാവരേയും സുരക്ഷിതമായി ഒഴിപ്പിക്കും, പക്ഷേ കോൺഗ്രസ് മുങ്ങുന്നത് കണ്ട് സ്വയം രക്ഷ തേടി പോയ ക്യാപ്റ്റനാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ 70 വർഷമായി കോൺഗ്രസിന്റെ കാരുണ്യം മൂലമല്ല ഇന്ത്യയിൽ മുസ്ലീങ്ങൾ ജീവിക്കുന്നത്. പകരം ഇന്ത്യൻ ഭരണഘടനയും ദൈവകൃപയും കൊണ്ടാണ് എന്നും ഒവൈസി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ മുത്തലാഖ് നിയമത്തിനെതിരെയും ഒവൈസി വിമർശനമുന്നയിച്ചു. മുത്തലാഖ് നിയമം എല്ലാ മുസ്ലിം സ്ത്രീകൾക്കും എതിരാണ്. ബിജെപി സർക്കാർ ദീർഘകാലം നിലനിൽക്കും. അതിനാൽ ഈ ഇരുട്ട് വളരെക്കാലം നീണ്ടുനിൽക്കുമെന്നും ഒവൈസി പറഞ്ഞു. മറാത്തക്കാർക്ക് നൽകിയതുപോലെ സർക്കാർ മുസ്ലിംകൾക്കും സംവരണം നൽകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP