Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം ആവശ്യപ്പെട്ട അസദുദ്ദീൻ ഒവൈസി

സ്വന്തം ലേഖകൻ

ഹൈദരാബാദ്: ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയതിനെതിരെ എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. എല്ലാ തരത്തിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങളോടും തനിക്ക് വ്യക്തിപരമായ എതിർപ്പാണുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലും ഏറ്റുമുട്ടലിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തിൽ മന്ത്രിതല അന്വേഷണം വേണം. എല്ലാ കാര്യങ്ങളും ജനം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനിടെ കേസിലെ നാല് പ്രതികളെയും പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.

Stories you may Like

പൊലീസുകാരുടെ തോക്ക് കൈക്കലാക്കി ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പൊലീസ് വിശദീകരണം.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP