Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം ബോധവത്കരണം പിന്നെ വിലക്ക്; അമിതബാഗേജുമായി വരുന്നവർക്ക് ഡൽഹി മെട്രോയിൽ ഇനി യാത്രയില്ല; അടുത്ത മാസം 20 മുതൽ 15 കിലോയിൽ കൂടുതൽ കൊണ്ടുവന്നാൽ യാത്ര മുടങ്ങും

ആദ്യം ബോധവത്കരണം പിന്നെ വിലക്ക്; അമിതബാഗേജുമായി വരുന്നവർക്ക് ഡൽഹി മെട്രോയിൽ ഇനി യാത്രയില്ല; അടുത്ത മാസം 20 മുതൽ 15 കിലോയിൽ കൂടുതൽ കൊണ്ടുവന്നാൽ യാത്ര മുടങ്ങും

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: മെട്രോ യാത്രക്കാർക്കിനി യാത്രാസാധനങ്ങൾ കുറയ്ക്കാം. അമിതഭാരമുള്ള ബാഗുകളുമായി യാത്ര ചെയ്യുന്നതു വിലക്കി മെട്രോ. ഡൽഹി മെട്രോ സ്റ്റേഷനുകളിലാണ് 15 കിലോയിൽ കൂടുതൽ ഭാരമുള്ള ബാഗുകളുമായി യാത്ര ചെയ്യുന്നതിനു വിലക്കേർപ്പെടുത്തിയത്.
മാർച്ച് 20 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അഞ്ച് മെട്രോ സ്റ്റേഷനുകളിൽ ബാഗ്ഗുകൾ സ്‌ക്രീൻ ചെയ്യുന്ന എക്സറേ ബാഗ്ഗേജ് സ്‌ക്രീനിങ്ങ്ിനു മുമ്പായി യൂ ആകൃതിയിലുള്ള മെറ്റൽ ബാരിയേഴ്സ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളിലൂടെ ഭാരക്കൂടുതൽ ഉള്ള ബാഗ്ഗുകൾ കടന്നു പോകില്ല. അത്തരത്തിൽ ഭാരക്കൂടുതൽ ഉള്ള ബാഗ്ഗുകളുമായി എത്തുന്നവരെ തിരികെ വിടും.

നിലവിൽ, ബാരാഖമ്പ റോഡ്,ആനന്ദ് വിഹാർ,ചാന്ദിനി ചൗക്, കാശ്മീരി ഗെയിറ്റ്,ഷാഹ്ദരാ എന്നിവിടങ്ങളിലാണ് ഇപ്പോൾ മെറ്റൽ ബാരിയേഴ്സ് സംവിധാനം ഉള്ളത്. ഇത്തരത്തിൽ യാത്ര വിലക്കുന്നത് ന്യൂഡൽഹി മെട്രോ സ്റ്റേഷനിലെ യാത്രക്കാർക്ക് പ്രശ്‌നം സൃഷ്ടിക്കുകയും, എണ്ണത്തിൽ കുറവ് വരുത്തുകയും ചെയ്‌തേക്കാം.

മാർച്ച് മുതൽ ഭാരക്കൂടുതൽ ഉള്ള യാത്രാസാധനങ്ങളുമായുള്ള യാത്രക്കാർക്കുള്ള വിലക്ക് ഡി.എം.ആർ.സി 15 സ്റ്റേഷനുകളിൽ കൂടി നടപ്പാക്കും. ആദർശ് നഗർ,ആസാദ്പൂർ,ബദർപൂർ,ബോട്ടാണിക്കൽ ഗാർഡൻ,ചൗരി ബസാർ,ദിൽഷാദ് ഗാർഡൻ,ഗോവിന്ദ്പുരി,ഹൂഡാ സിറ്റി സെന്റർ,ഇൻഡർലോക്ക്,കരോൾ ബാഗ്,ലാൽ ക്വയ്ല,നാങ്ഗ്ലോയ്,ആർ,കെ അഷ്റം മാർഗ്,റിതല,ന്യൂ ഡൽഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് ഈ തീരുമാനം നടപ്പാക്കുക.

എന്നാൽ ഇതു നടപ്പാക്കിയ അഞ്ചു സ്റ്റേഷനുകളിൽ ഭാരക്കൂടുതലുള്ള ബാഗ്ഗുമായി എത്തുന്ന യാത്രക്കാരെ ഇപ്പോൾ തിരിച്ചു വിടുന്നില്ല. ഭാരക്കൂടുതൽ ഉള്ള ബാഗ്ഗുകളുമായി യാത്ര ചെയ്യരുതെന്ന ബോധവത്കരണമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിക്കൊണ്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP