Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ധനവില വർദ്ധനവിനൊപ്പം റെക്കോർഡിട്ട് യുപിയിലെ ശൗചാലയങ്ങളും! അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ യോഗി സർക്കാർ നിർമ്മിച്ചു; കണ്ണന്താനത്തിന്റെ പെട്രോൾ-കക്കൂസ് തിയറി വിജയിച്ചോ?

ഇന്ധനവില വർദ്ധനവിനൊപ്പം റെക്കോർഡിട്ട് യുപിയിലെ ശൗചാലയങ്ങളും! അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ യോഗി സർക്കാർ നിർമ്മിച്ചു; കണ്ണന്താനത്തിന്റെ പെട്രോൾ-കക്കൂസ് തിയറി വിജയിച്ചോ?

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: കക്കൂസ് നിർമ്മിക്കാനാണ് ഇന്ധനവില വർധിപ്പിക്കുന്നതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വാദം നിലനിൽക്കെ ഇന്ധനവില റെക്കോർഡിട്ടപ്പോൾ യോഗിയുടെ സ്വന്തം ഉത്തർപ്രദേശ് കക്കൂസ് നിർമ്മാണത്തിലും റെക്കോർഡിട്ടു. ഒന്നേകാൽകോടിയിലേറെ ശുചിമുറികൾ നിർമ്മിച്ച ആദിത്യനാഥ് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിക്കുകയും ചെയ്തു.

അധികാരത്തിലേറി 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികളാണ് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ നിർമ്മിച്ചത്. 2019ൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനു യുപിയെ സമ്പൂർണ വെളിയിട വിസർജന മുക്തമായി പ്രഖ്യാപിക്കുമെന്നും യോഗി പറഞ്ഞു. ഇന്ധനവില വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകകൊണ്ട് കക്കൂസുകൾ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ്് കണ്ണന്താനം നേരത്തെ പറഞ്ഞിരുന്നു.

ഇന്ധനവില ഓരോ ദിവസവും റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ജനം പൊറുതിമുട്ടുമ്പോഴാണ് കക്കൂസ് നിർമ്മാണത്തിൽ യോഗി സർക്കാർ റെക്കോർഡിട്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 'നാലുവർഷം മുൻപു സംസ്ഥാനത്തെ 99,000 ഗ്രാമങ്ങളിൽ ശുചീകരണമെന്നതു വിദൂര സ്വപ്നമായിരുന്നു. 2014 ഒക്ടോബർ രണ്ടു മുതൽ 2017 മാർച്ചു വരെ 25 ലക്ഷം ശുചിമുറികൾ മാത്രമാണു നിർമ്മിച്ചത്. ബിജെപി അധികാരത്തിലേറിയതോടെ ശുചിത്വ പ്രചാരണവും ശുചിമുറി നിർമ്മാണവും സജീവമായി. 17 മാസം കൊണ്ട് 1.36 കോടിയിലേറെ ശുചിമുറികൾ നിർമ്മിച്ചുവെന്നും സ്വച്ഛതാ ഹി സേവയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കവെ യോഗി പറഞ്ഞു.

2019 ഒക്ടോബർ രണ്ടിനു ശേഷം സംസ്ഥാനത്ത് ഒരു കുടുംബം പോലും ശുചിമുറി ഇല്ലാത്തവരായി ഉണ്ടാകില്ല. ശുചിത്വ പ്രചാരണം ആരോഗ്യരംഗത്തും വലിയ മാറ്റമുണ്ടാക്കിയെന്നും യോഗി അവകാശപ്പെട്ടു. ഈ വർഷം മരണസംഖ്യ ആറായി ചുരുങ്ങിയെന്നും യോഗി ചൂണ്ടിക്കാട്ടി. ഇതെല്ലാം കേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP