Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യം ദ്രൗപതിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നെന്ന് യോഗി ആദിത്യനാഥ്; ഭീഷ്മരെയും ദ്രോണരെയും പോലെ പ്രതിപക്ഷം അത് നോക്കി നിൽക്കുന്നു; ശ്രീരാമ തത്വങ്ങളാണ് മോദി നടപ്പാക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

രാജ്യം ദ്രൗപതിയെ പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നെന്ന് യോഗി ആദിത്യനാഥ്; ഭീഷ്മരെയും ദ്രോണരെയും പോലെ പ്രതിപക്ഷം അത് നോക്കി നിൽക്കുന്നു; ശ്രീരാമ തത്വങ്ങളാണ് മോദി നടപ്പാക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഗൊരഖ്പുർ: രാജ്യത്തിന് ഇപ്പോൾ മഹാഭാരതത്തിലെ ദ്രൗപതിയുടെ അവസ്ഥയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പുരിൽ ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന് തുല്യമായ കാര്യങ്ങളാണ് നടക്കുന്നത്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭീഷ്മരും ദ്രോണാചാര്യരും അടക്കമുള്ളവർ നോക്കി നിന്നു. ഇപ്പോൾ രാജ്യത്തിന്റെ വസ്ത്രാക്ഷേപമാണ് നടക്കുന്നത്. പ്രതിപക്ഷം എല്ലാം നോക്കി നിൽക്കുകയാണ്. പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയാണ്. സ്ത്രീകളെ രംഗത്തിറക്കി അന്തരീക്ഷം മോശമാക്കാൻ ശ്രമിക്കുന്നുവെന്നും ലഖ്‌നൗ ക്ലോക്ക് ടവറിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെ പരാമർശിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.

സിഎഎ നടപ്പാക്കിയ നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് കാർഡുകൾ അയക്കാനും യോഗി ആദിത്യനാഥ് പ്രവർത്തകരോടാവശ്യപ്പെട്ടു. രാജ്യതാൽപര്യമാണ് നടപ്പാക്കിയതെന്ന് അദ്ദേഹത്തോട് പറയുക. ശ്രീരാമ തത്വങ്ങളാണ് നടപ്പാക്കുന്നതെന്നും നിങ്ങളുടെ അഭയകേന്ദ്രത്തിൽ എത്തിയവരെയെല്ലാം സംരക്ഷിക്കുമെന്നും പ്രധാനമന്ത്രിയെ അറിയിക്കണമെന്നും യോഗി പ്രവർത്തകരോട് പറഞ്ഞു. വിവേചനമൊന്നുമില്ലാതെയാണ് മോദി പദ്ധതികൾ നടപ്പാക്കുന്നത്. പിന്നെയെങ്ങനെ അദ്ദേഹം ഒരു സമുദായത്തിന് എതിരാകുമെന്നും യോഗി ചോദിച്ചു.

ഡൽഹിയിലെ ഷഹീൻ ബാഗിൽ സ്ത്രീകൾ സമരം ചെയ്യുന്നതിന് സമാനമായി ഉത്തർ പ്രദേശിലും സ്ത്രീകൾ സമരത്തിലാണ്. സമരപ്പന്തലിൽ പൊലീസ് കയറി ഭക്ഷണവും പുതപ്പുമടക്കം എടുത്തുകൊണ്ട് പോയത് വിവാദമായിരിക്കുകയാണ്. അതേസമയം, പൗരത്വ പ്രക്ഷോഭങ്ങളുടചെ പേരിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നും അക്രമികൾ ഇപ്പോൾ ഖേദിക്കുന്നു എന്നും നേരത്തേ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

പ്രശ്‌നക്കാരായ എല്ലാ പ്രക്ഷോഭകരും ഭയന്നു. യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടികളിൽ അക്രമികൾ അച്ചടക്കമുള്ളവരായി. ആരൊക്കെയാണോ പൊതുമുതൽ നശിപ്പിച്ചത് അവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവരിൽ നിന്നെല്ലാം പിഴ ഈടാക്കും. ഓരോ അക്രമിയും ഇപ്പോൾ കരയുകയാണ്. കാരണം ഉത്തർപ്രദേശിൽ യോഗി സർക്കാരാണ്.' യോഗി ആദിത്യനാഥ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP