Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുതിർന്ന നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നാലെ പ്രതിക്ഷ സഖ്യത്തിന് വൻ തിരിച്ചടി; മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവടക്കം രണ്ട് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ കോൺഗ്രസിനും എൻസിപിക്കും തിരിച്ചടി; പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ മോദിയുടെ അഹമ്മദാബാദ് റാലിയിൽ വച്ച് പാർട്ടിയിൽ ചേരുമെന്നും സൂചന

മുതിർന്ന നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നാലെ പ്രതിക്ഷ സഖ്യത്തിന് വൻ തിരിച്ചടി; മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവടക്കം രണ്ട് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ കോൺഗ്രസിനും എൻസിപിക്കും തിരിച്ചടി; പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ മോദിയുടെ അഹമ്മദാബാദ് റാലിയിൽ വച്ച് പാർട്ടിയിൽ ചേരുമെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി നേതാക്കളുടെ കൂടുമാറ്റമാണ് ഇപ്പോൾ വൻ ചർച്ചയായിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവടക്കം കൂടുമാറ്റം നടത്തിയെന്ന കൗതുകരമായ വാർത്തയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും പുറത്ത് വരുന്നത്. നിലവിലെ പ്രതിപക്ഷനേതാവടക്കം രണ്ട് മുതിർന്നനേതാക്കൾ ബിജെപിയിൽചേരും എന്ന നിലയിലായതോടെ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിക്ക് വൻ തിരിച്ചടിയാണ് നേരിടുന്നത്.

കോൺഗ്രസ് നേതാവും, നിയമസഭാ പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലും എൻസിപി നേതാവ് വിജയ്‌സിങ് മോഹിതെ പാട്ടീലുമാണ് ബിജെപിയിൽചേരുക. പന്ത്രണ്ടിന് അഹമ്മദ്‌നഗറിൽ മോദി പങ്കെടുക്കുന്ന റാലിയിൽവച്ച് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ പാർട്ടിപ്രവേശമുണ്ടാകും. പതിനേഴിനാകും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി വിജയ്‌സിങ് മോഹിതെ പാട്ടീലിന്റെ ബിജെപി പ്രവേശം.

ഇരുനേതാക്കളുടെയും മക്കൾ രണ്ടുപേർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. തുടർന്ന് ഇരുനേതാക്കളും ബിജെപിയിലെത്തുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നു. നാളെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഇരുവരുടേയും തീരുമാനം പുറത്തുവന്നത് പ്രതിപക്ഷസഖ്യത്തെ ഞെട്ടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP