Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെന്ന് കെജ്രിവാൾ; ആശങ്കക്ക് വഴിവെക്കുന്ന വിധിയെന്ന് ദ്വിഗ് വിജയ് സിങ്; രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കടുത്ത വിമർശനം

പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയെന്ന് കെജ്രിവാൾ; ആശങ്കക്ക് വഴിവെക്കുന്ന വിധിയെന്ന് ദ്വിഗ് വിജയ് സിങ്; രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ കടുത്ത വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചതിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

'പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ബിജെപി ഇതര പാർട്ടികളുടെ നേതാക്കന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഗൂഢാലോചനയുണ്ട്. എനിക്ക് രാഹുൽ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തെ അപകീർത്തിക്കേസിൽ കുടുക്കുക എന്നത് ശരിയല്ല. കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയെ അംഗീകരിക്കുന്നില്ല' - കെജ്രിവാൾ വ്യക്തമാക്കി.

ഇത് ആശങ്കക്ക് വഴിവെക്കുന്ന വിധിയാണ്. ജനങ്ങൾ മോദി എന്ന കുലനാമം ഉച്ഛരിച്ചാൽ പോലും അത് അപകീർത്തിക്കേസിന് വിഷയമാകുന്നു. - കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസിനു പിനിലെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.

ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചത്. മോദി എന്ന സർനെയിം സംബന്ധിച്ച് രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

വിഷയത്തിൽ രാഹുൽ തന്നെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിജിയുടെ വചനങ്ങൾ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. 'സത്യവും അഹിംസയുമാണ് എന്റെ മതം. സത്യമാണ് എന്റെ ദൈവം. അഹിസംയാണ് അതിലേക്കെത്താനുള്ള വഴി' - രാഹുൽ ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP