Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഓപ്പറേഷൻ മേഘചക്ര'; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ വലയിലാക്കാൻ സിബിഐ; രാജ്യവ്യാപക റെയ്ഡ്

'ഓപ്പറേഷൻ മേഘചക്ര'; കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ വലയിലാക്കാൻ സിബിഐ; രാജ്യവ്യാപക റെയ്ഡ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഓൺലൈനിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ വലവിരിച്ച് സിബിഐ. 'ഓപ്പറേഷൻ മേഘചക്ര' എന്നപേരിൽ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ്.

ഇന്റർപോൾ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ഓൺലൈനിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നവരുടെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നവരുടെയും ഉപദ്രവിക്കുന്നവരുടെയും വിവരങ്ങൾ ന്യൂസിലൻഡിലെ ഇന്റർപോൾ ബ്യൂറോ, സിങ്കപ്പൂർ ബ്യൂറോ വഴി സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

ഈ വിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. കഴിഞ്ഞവർഷം നവംബറിലും സമാനമായരീതിയിൽ 'ഓപ്പറേഷൻ കാർബൺ' എന്നപേരിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ 76 കേന്ദ്രങ്ങളിലായി 2021 നവംബറിൽ നടത്തിയ റെയ്ഡിൽ 83 പേരെയാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP