Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ​ഗസ്റ്റ് മുതൽ രാജ്യത്തെ തീയറ്ററുകൾ തുറക്കണമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; അന്തിമ തീരുമാനം എടുക്കുക ആഭ്യന്തര മന്ത്രാലയം; 40 ശതമാനം സീറ്റിലെങ്കിലും ആളില്ലാതെ തിയറ്റർ നടത്താനാകില്ലെന്ന് സിനിമാ സംഘടനകൾ

ആ​ഗസ്റ്റ് മുതൽ രാജ്യത്തെ തീയറ്ററുകൾ തുറക്കണമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം; അന്തിമ തീരുമാനം എടുക്കുക ആഭ്യന്തര മന്ത്രാലയം; 40 ശതമാനം സീറ്റിലെങ്കിലും ആളില്ലാതെ തിയറ്റർ നടത്താനാകില്ലെന്ന് സിനിമാ സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളായി അടഞ്ഞു കിടക്കുന്ന രാജ്യത്തെ തിയറ്ററുകൾ ആഗസ്റ്റു മുതൽ തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് ഒന്ന് മുതലോ 31 ന് ഉള്ളിലോ രാജ്യമെമ്പാടുമുള്ള സിനിമ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്സാ മൂഹ്യ അകലം കൃത്യമായി പാലിച്ചു കൊണ്ട് സീറ്റുകൾ ഒഴിച്ചിട്ടു മാത്രം സീറ്റിങ് ക്രമീകരിക്കാൻ നിർദ്ദേശം ഉണ്ട്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര സെക്രട്ടറി അറിയിച്ചേക്കും എന്നാണ് സൂചന.

സാമൂഹ്യ അകലം രണ്ടു മീറ്റർ എങ്കിലും ഉറപ്പു വരുത്തും. അതേ സമയം മുൻനിരയിലെ സീറ്റുകൾക്ക് അനുസൃതമായി അടുത്തനിരയിലും സീറ്റുകൾ ഒഴിച്ചിടണമെന്ന നിർദ്ദേശത്തെ സിനിമ തിയറ്റർ ഉടമകൾ എതിർത്തു. എന്തായാലും വിഷയത്തിൽ അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയത്തിൻേത് ആണ്. ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് രാജ്യത്ത് ഇപ്പോൾ സിനിമകൾ റിലീസ് ചെയ്യുന്നത്. തിയറ്ററുകൾ അടഞ്ഞു കിടക്കുന്നതു മൂലം കോടികളാണ് തിയറ്റർ ഉടമകളുടെ പ്രതിദിന നഷ്ടം. സിനിമ മേഖലയും കടുത്ത പ്രതിസന്ധിയിൽ ആണ്.

കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് അഞ്ചുമാസമായി തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. തിയറ്ററുകൾ വീണ്ടും തുറന്ന് പ്രദർശനം ആരംഭിക്കുകയാണെങ്കിൽ സീറ്റിൽ ആളെ ഇരുത്തുന്നതിന് ഉൾപ്പെടെ കർശന നിർദ്ദേശങ്ങൾ ഏർപ്പെടുത്തണമെന്നും വാർത്ത വിതരണമന്ത്രാലയം ശുപാർശ ചെയ്തു. സാമൂഹിക അകലം, മാസ്‌ക്ക് എന്നിവ നിർബന്ധമാക്കണം. ഓരോ പ്രദർശനത്തിന് ശേഷവും തിയറ്റർ പൂർണമായും അണുനശീകരണം നടത്തണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ 40 ശതമാനം സീറ്റിലെങ്കിലും ആളില്ലാതെ തിയറ്റർ നടത്താനാകില്ലെന്നും മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് തിയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്നുമാണ് ഫെഫ്ക ഉൾപ്പെടെയുള്ള സിനിമ സംഘടനകളുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP