Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഊട്ടിയുടെ സ്വന്തം മീറ്റർഗേജ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി; സഞ്ചാരത്തിനെത്തിയവർക്ക് നിരാശ; എട്ട് മാസങ്ങൾക്ക് ശേഷം 'പർവ്വത തീവണ്ടി' ഓടിയത് ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി; യാത്ര തരപ്പെടാൻ വിനോദ സഞ്ചാരികൾ ഇനിയും കാത്തിരിക്കണം

ഊട്ടിയുടെ സ്വന്തം മീറ്റർഗേജ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി; സഞ്ചാരത്തിനെത്തിയവർക്ക് നിരാശ; എട്ട് മാസങ്ങൾക്ക് ശേഷം 'പർവ്വത തീവണ്ടി' ഓടിയത് ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി;  യാത്ര തരപ്പെടാൻ വിനോദ സഞ്ചാരികൾ ഇനിയും കാത്തിരിക്കണം

ന്യൂസ് ഡെസ്‌ക്‌

ഊട്ടി: കൊറോണ് വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി നിർത്തിവച്ചിരുന്ന ഊട്ടിയിലെ മീറ്റർഗേജ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങി. കഴിഞ്ഞ ദിവസം ഒരറിയിപ്പുമില്ലാതെ 'പർവ്വത തീവണ്ടി' ഓടിത്തുടങ്ങിയപ്പോൾ ജനം അമ്പരന്നു. തീവണ്ടി ഓടിത്തുടങ്ങിയതറിഞ്ഞ് നാട്ടുകാർ സ്റ്റേഷനിലെത്തി. നിയന്ത്രണങ്ങളിലെ ഇളവിലും വിനോദ സഞ്ചാരത്തിനായി സ്റ്റേഷനിലെത്തിയവർക്ക് പക്ഷേ തീവണ്ടിയാത്ര തരപ്പെട്ടില്ല.

പലരും വണ്ടിയുടെ ശബ്ദം കേട്ടും സുഹൃത്തുക്കൾ വിളിച്ചതനുസരിച്ചുമായിരുന്നു സ്റ്റേഷനിലെത്തിയത്. മാസങ്ങൾക്ക് ശേഷം തീവണ്ടിയിലൊന്നു കയറാമെന്ന് ധരിച്ച് അവർ സ്റ്റേഷനിൽ കാത്തുനിന്നു. എന്നാൽ, സിനിമാ ഷൂട്ടിങ്ങാണെന്ന് പിന്നീടാണ് അറിഞ്ഞത്.

പ്രത്യേക അനുമതി വാങ്ങിച്ച് ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങായിരുന്നു കൂന്നൂരി സ്റ്റേഷനിൽ നടന്നത്. മുംബൈയിൽ നിന്നെത്തിയ ഷൂട്ടിങ് സംഘം കൂന്നൂരിൽ നിന്നും ഊട്ടി കോത്തി റെയിൽവെ സ്റ്റേഷൻ വരെയാണ് പ്രത്യേക അനുമതിയോടെ സിനിമയ്ക്കായി തീവണ്ടി ഓടിച്ചത്. കൂന്നൂരിൽ നിന്നും ഊട്ടി കോത്തി റെയിൽവെ സ്റ്റേഷൻ വരെ മീറ്റർ ഗേജ് ട്രയിൻ ഷൂട്ടിങ്ങിനായി ഓടിക്കാൻ അഞ്ച് ലക്ഷം രൂപ കെട്ടിവച്ചിരുന്നു.

ഒരു കാലത്ത് സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളായിരുന്നു ഊട്ടിയും മേട്ടുപാളയവും. ഇവിടങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകളിലെ പാട്ടുരംഗങ്ങളിലാകട്ടെ ഒഴിച്ചുകൂടാൻ കഴിയാത്തതായിരുന്നു 'പർവ്വത തീവണ്ടി' അഥവാ ഊട്ടിയുടെ സ്വന്തം മീറ്റർഗേജ് ട്രെയിൻ.
1899 ൽ ലാണ് നീലഗിരി കുന്നുകളിലേക്കുള്ള തീവണ്ടി സർവ്വീസ് മദ്രാസ് റെയിൽവേയ്ക്ക് കീഴിലായി ബ്രിട്ടീഷുകാർ ആരംഭിക്കുന്നത്. മെല്ലെയാണെങ്കിലും പശ്ചിമഘട്ട മലനിരകൾ താണ്ടുന്ന ട്രെയിൻ പുതുതലമുറയിലെ സഞ്ചാരികൾക്ക് ഇന്നും അത്ഭുതമാണ്.

നീലഗിരി കുന്നുകൾക്കിടയിലൂടെ പർവത തീവണ്ടിയിൽ യാത്ര ചെയ്യാൻ വിനോദ സഞ്ചാരികൾ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും. കൊറോണ വ്യാപനത്തെ തുടർന്ന് തമിഴ്‌നാട് സർക്കാർ നിർദ്ദേശ പ്രകാരം ടൂറിസം വകുപ്പ് എട്ട് മാസം മുമ്പ് നിർത്തിവച്ച സർവീസ് ഏറെ വൈകാതെ തുടങ്ങുമെന്നാണ് വിനോദസഞ്ചാരികളുടെ പ്രതീക്ഷ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP