Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി മാത്രം; നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുറച്ച് കോൺഗ്രസ് നേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി മാത്രം; നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുറച്ച് കോൺഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേരളത്തിലെ കോൺഗ്രസ് പ്രവർത്തനത്തെ ശക്തിപ്പെടുത്താനും മുന്നണിയെ കൂട്ടിയോജിപ്പിക്കാനുമായി ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. പ്രതിപക്ഷത്തെ ക്രിയാത്മകമായി നയിക്കുന്നതിൽ കോൺഗ്രസിന് പൂർണ്ണാർത്ഥത്തിൽ വിജയിക്കാൻ കഴിയുന്നില്ലെന്ന വിലയിരുത്തൽ ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കുണ്ട്. ഇതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടിയെ കൂടുതൽ സജീവമാക്കാനുള്ള തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ എല്ലാ സീറ്റും യു.ഡി.എഫിന് ലഭിച്ചെങ്കിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ സിറ്റിങ് സീറ്റുകളിൽ പരാജയപ്പെട്ടത് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കേരളത്തിലെ കോൺഗ്രസിനെ നയിക്കുക എന്ന ഉത്തരവാദിത്വമാണ് ഉമ്മൻ ചാണ്ടിക്ക് നൽകുക. ഇതോടൊപ്പം തന്നെ മുതിർന്ന നേതാക്കളെ സംഘടനയുടെ പ്രധാന ചുമതലകളിലേക്ക് മടക്കികൊണ്ട് വരും.

ഇതിന്റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉമ്മൻ ചാണ്ടിയെ പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ശേഷം ഒഴിവാക്കും. കേരളത്തിൽ പൂർണ്ണമായും സജീവമാകാനാണ് ഈ തീരുമാനം. പരിചയ സമ്പന്നരായ നേതാക്കളെ അതത് സംസ്ഥാനങ്ങളിൽ നേതൃത്വമേൽപ്പിക്കുക എന്ന സോണിയ ഗാന്ധിയുടെ നിലപാടും ഉമ്മൻ ചാണ്ടിയെ കേരളത്തിൽ സജീവമാക്കാനുള്ള കാരണത്തിൽ പ്രധാനമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP