Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ; ഐസിഎംആർ സൈറ്റിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ച് കേന്ദ്ര സർക്കാർ; ഐസിഎംആർ സൈറ്റിലും ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വികസനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് ഈ ഓൺലൈൻ പോർട്ടൽ. അദ്യഘട്ടത്തിൽ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണെങ്കിലും കാലക്രമേണെ മറ്റു വാക്‌സിൻ സംബന്ധിച്ച വിവരങ്ങളും ഈ ഓൺലൈനിൽ ലഭ്യമാകും.

കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് പുതിയ പോർട്ടൽ ആരംഭിച്ചത്. ഐസിഎംആർ സൈറ്റിൽ ഈ പോർട്ടൽ ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു. അതേസമയം വാക്‌സിൻ 2021ന്റെ ആദ്യ പാദത്തിൽ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.

വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്‌സിൻ നിർമ്മാതാക്കൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തിൽ രാജ്യത്ത് വാക്‌സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 82,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP