Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അർദ്ധരാത്രിയിൽ ഡോക്ടർക്ക് വിസ്‌കിയോട് തോന്നിയത് അടങ്ങാത്ത അഭിനിവേശം; ഓൺലൈനിൽ ഓർഡർ ചെയ്തതോടെ പണം നഷ്ടമായത് മിച്ചം; ഒരു കുപ്പി മദ്യത്തിനായി ഓർഡർ ചെയ്ത ഡോക്ടറെ പറ്റിച്ച് തട്ടിയെടുത്തത് 26,652 രൂപ

അർദ്ധരാത്രിയിൽ ഡോക്ടർക്ക് വിസ്‌കിയോട് തോന്നിയത് അടങ്ങാത്ത അഭിനിവേശം; ഓൺലൈനിൽ ഓർഡർ ചെയ്തതോടെ പണം നഷ്ടമായത് മിച്ചം; ഒരു കുപ്പി മദ്യത്തിനായി ഓർഡർ ചെയ്ത ഡോക്ടറെ പറ്റിച്ച് തട്ടിയെടുത്തത് 26,652 രൂപ

മറുനാടൻ മലയാളി ബ്യൂറോ

പുനെ: അർദ്ധരാത്രി മദ്യം വാങ്ങാൻ ഓൺലൈനിനെ ആശ്രയിച്ച ഡോക്ടർക്ക് നഷ്ടനമായത് 26,652 രൂപ. അർധരാത്രിയിൽ മദ്യം കഴിക്കണമെന്ന തോന്നലിൽ ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത തനിക്ക് പണം നഷ്ടമായതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പുനെയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി 12.15നും 1.45നും ഇടയിലാണ് സംഭവം നടന്നത്.

അർദ്ധരാത്രി വിസ്‌കി വാങ്ങണമെന്ന് ആഗ്രഹം തോന്നിയ താൻ തട്ടിപ്പിന് ഇരയാകുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. വിസ്‌കി വാങ്ങാൻ അർദ്ധരാത്രിയിലും തുറന്നിരിക്കുന്ന കട തേടി ഇദ്ദേഹം ഇന്റർനെറ്റിനെ ആശ്രയിക്കുകയായിരുന്നു. മാഗർപട്ടയിലെ ഒരു സണി വൈൻ ഷോപ്പ് തുറന്നിരിക്കുന്നതായി തെരച്ചലിൽ വിവരം ലഭിച്ചു. തുടർന്ന് ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് തട്ടിപ്പിന് ഇരയായത്.

Stories you may Like

കട ഉടൻ അടയ്ക്കുമെന്നും നേരിട്ട് വന്നു വാങ്ങുന്നതിനേക്കാൾ എളുപ്പം ഓൺലൈൻ വഴി വാങ്ങുന്നതാണെന്നും കടയിലെ ജീവനക്കാരൻ എന്ന് സ്വയം വിശേഷിപ്പിച്ചയാൾ ഫോണിലൂടെ ഡോക്ടറെ ഉപദേശിച്ചു. ഓർഡർ അനുസരിച്ച് വീട്ടിൽ ഉടൻ തന്നെ കുപ്പി എത്തിക്കാമെന്നും ഇയാൾ ഉറപ്പുനൽകി. ഇതിൽ വിശ്വസിച്ച ഡോക്ടർ 1850 രൂപ മൂല്യമുള്ള ഒരു കുപ്പി വിസ്‌കി ഓർഡർ ചെയ്തു. തുടർന്ന് ഓർഡർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യാൻ ഡെബിറ്റ് കാർഡ് വിവരങ്ങൾ കൈമാറാൻ ഡോക്ടറോട് ഇയാൾ ആവശ്യപ്പെട്ടു.ഇതനുസരിച്ച് വിവരങ്ങൾ കൈമാറി ഉടനെ ഡോക്ടറുടെ മൊബൈലിൽ ഒടിപി നമ്പർ വന്നു. ഇത് കൈമാറിയതും ബാങ്ക് അക്കൗണ്ടിൽ നിന്ന് 1850 രൂപ ഡെബിറ്റ് ചെയ്തതായി വിവരം ലഭിച്ചു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം നേരത്തെ വിളിച്ച ആൾ തന്നെ തിരിച്ചുവിളിച്ചു. ഡെലിവറി ബോയ് ഇല്ലാത്തതുകൊണ്ട് വിസ്‌കി സപ്ലൈ ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. പണം തിരിച്ചുതരാമെന്ന വ്യാജേന വീണ്ടും ഒരു ഒടിപി നമ്പർ ഡോക്ടറിന്റെ ഫോണിലേക്ക് അയച്ചു. ആദ്യം ഒടിപി നമ്പർ കൈമാറാൻ ഡോക്ടർ തയ്യാറായില്ല. പിന്നീട് ഒടിപി നമ്പർ ലഭിക്കാൻ തട്ടിപ്പിലെ കൂട്ടുപ്രതിയായ മറ്റൊരാൾ വിളിച്ച് ഡോക്ടറെ വിശ്വസിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം വിസ്‌കി ഓൺലൈൻ വഴി ലഭിക്കുന്നതിനായി ഡെബിറ്റ് കാർഡ്, ഒടിപി വിവരങ്ങൾ കൈമാറിയത് മൂലമാണ് പണം നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP