Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു; 2014 മുതൽ മുൻകാല പ്രാബല്യം; അഞ്ചു കൊല്ലത്തിലൊരിക്കൽ പെൻഷൻ പുതുക്കും; വിആർഎസ് എടുത്തവർക്കു പ്രയോജനപ്പെടില്ല; അംഗീകരിക്കാനാകില്ലെന്നു വിമുക്ത ഭടന്മാർ

വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു; 2014 മുതൽ മുൻകാല പ്രാബല്യം; അഞ്ചു കൊല്ലത്തിലൊരിക്കൽ പെൻഷൻ പുതുക്കും; വിആർഎസ് എടുത്തവർക്കു പ്രയോജനപ്പെടില്ല; അംഗീകരിക്കാനാകില്ലെന്നു വിമുക്ത ഭടന്മാർ

ന്യൂഡൽഹി: വൺ റാങ്ക് വൺ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. 2014 മുതൽ മുൻകാലപ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും.

അഞ്ചു വർഷത്തിലൊരിക്കൽ പെൻഷൻ പുതുക്കും. സ്വയം വിരമിച്ചവർക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല. പദ്ധതിയുടെ പ്രഖ്യാപനത്തോടെ സർക്കാരിനു 10,000 മുതൽ 12,000 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാകുന്നത്.

അതിനിടെ, ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും ഇപ്പോൾ കണ്ണിൽ പൊടിയിടാനാണു സർക്കാർ ശ്രമിക്കുന്നതെന്നും പദ്ധതി ആവശ്യപ്പെട്ട് ജന്തർ മന്ദിറിൽ പ്രക്ഷോഭം നടത്തുന്ന വിമുക്ത ഭടന്മാർ പറഞ്ഞു. നിരാഹാരസമരം തുടരുന്ന കാര്യത്തിൽ വൈകുന്നേരം തീരുമാനമെടുക്കുമെന്നും വിമുക്ത ഭടന്മാർ അറിയിച്ചു. പെൻഷൻ പരിഷ്‌കരണത്തിന് ഏകാംഗ കമ്മിഷനെ നിയമിച്ചതിലും സമരക്കാർ എതിർപ്പ് അറിയിച്ചു. മൂന്നു സൈനികരടക്കം അഞ്ചംഗ സമിതി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങൾ മുന്നോട്ടുവച്ച ആറു നിർദ്ദേശങ്ങളിൽ ഒരെണ്ണം മാത്രമാണ് അംഗീകരിച്ചതെന്നും വിമുക്ത ഭടന്മാർ വ്യക്തമാക്കി.

രാജ്യത്തെ സൈനികരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു വൺ റാങ്ക് വൺ പെൻഷൻ പദ്ധതി. ഓരോ അഞ്ചുവർഷം കൂടുമ്പോഴും പെൻഷൻ പരിഷ്‌കരണം എന്ന നിലപാടിലാണ് സർക്കാർ. കുടിശിക തുക വിതരണം നാലുഘട്ടമായി നടപ്പാക്കും. വിധവകൾക്ക് ഒറ്റത്തവണയായി ഈ തുക നൽകും.

ഓരോ രണ്ടുവർഷം കൂടുമ്പോഴും പെൻഷൻ പരിഷ്‌കരിക്കണമെന്നാണ് വിമുക്തഭടന്മാരുടെ സംഘടനകൾ ഉയർത്തിയിരുന്ന ആവശ്യം. എന്നാൽ, പരിഷ്‌കരണം അഞ്ചുവർഷം കൂടുമ്പോൾ മതിയെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയായിരുന്നു. 2014 ജൂലൈ മുതൽക്കാകും ഇതിന് പ്രാബല്യമുണ്ടാകുക. 2013ലെ വേതനം അനുസരിച്ചാകും പെൻഷൻ കണക്കാക്കുക.

എന്നാൽ, നിലപാടുകൾ കടുപ്പിച്ചു തന്നെയാണ് എക്‌സ് സർവീസ്‌മെൻ മൂവ്‌മെന്റ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ടു പോകുന്നത്. സർക്കാർ ഏകപക്ഷീയമായാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും വിമുക്ത ഭടന്മാർ കുറ്റപ്പെടുത്തുന്നു. ഉന്നയിച്ച ആവശ്യങ്ങൾക്ക് വിരുദ്ധമായി പദ്ധതി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം തുടരുന്ന കാര്യം പരിഗണനയിലാണെന്നാണ് വിമുക്ത ഭടന്മാർ പറയുന്നത്.

തുടക്കത്തിൽ 2011ലെ വേതന വ്യവസ്ഥകൾ അനുസരിച്ച് പെൻഷൻ കണക്കാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇത് 2014ലെ വേതനം അനുസരിച്ചാവണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഒടുവിൽ, 2013 അനുസരിച്ച് പെൻഷൻ നിശ്ചയിക്കാമെന്ന് സർക്കാർ തീരുമാനിച്ചു.

പെൻഷന് 2014 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യം വേണമെന്ന വിമുക്തഭടന്മാർ ആവശ്യപ്പെട്ടിരുന്നെങ്കിലും, ജൂലൈ മുതൽക്കാകും മുൻകാല പ്രാബല്യമെന്ന് സർക്കാർ വ്യക്തമാക്കി. പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച തർക്കമാണ് നിലനിൽക്കുന്നത്. ഓരോ വർഷവും പെൻഷൻ പുതുക്കണമെന്ന വിമുക്തഭടന്മാരുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. രണ്ടുവർഷം കൂടുമ്പോഴെങ്കിലും പരിഷ്‌കരിക്കണമെന്ന ആവശ്യവും നിരാകരിച്ചുകൊണ്ടാണ് അഞ്ചുവർഷം കൂടുമ്പോൾ പെൻഷൻ പരിഷ്‌കരണം എന്ന വ്യവസ്ഥ സർക്കാർ കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP