Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വയം വിരമിച്ചവർക്കും വൺ റാങ്ക് വൺ പെൻഷൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച് വിമുക്ത ഭടന്മാരും

സ്വയം വിരമിച്ചവർക്കും വൺ റാങ്ക് വൺ പെൻഷൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; നിരാഹാരം അവസാനിപ്പിച്ച് വിമുക്ത ഭടന്മാരും

ന്യൂഡൽഹി: സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചവർക്കും ഒരേ പദവിക്ക് ഒരേ പെൻഷൻ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ പദവിക്ക് ഒരേ പെൻഷൻ പ്രഖ്യാപിച്ചിട്ടും പദ്ധതിയിൽ സ്വയം വിരമിച്ചവരേയും ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സമരം തുടരുമെന്ന് വിമുക്ത ഭടന്മാർ നിലപാടെടുത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ തൃപ്തിയുണ്ടെന്ന് വിമുക്ത ഭടന്മാർ പ്രതികരിച്ചു. ഇതേ തുടർന്ന് വിമുക്ത ഭടന്മാർ നടത്തി വന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.

ബാദർപുർഫരീദബാദ് സെക്ടറിൽ ഡൽഹി മെട്രോ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുവേയാണ് വൺ റാങ്ക് വൺ പെൻഷിനിൽ പ്രധാനമന്ത്രി നിലപാട് വിശദീകരിച്ചത്. ഇന്നലെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ സ്വയം വിരമിക്കൽ എടുത്തവരെ പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പ്രക്ഷോഭം അവസാനിപ്പിക്കാൻ വിമുക്ത ഭടന്മാർ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നും പ്രധാനമന്ത്രി അംഗീകരിക്കുന്നത്. എന്നാൽ ഇപ്പോഴും ചില തർക്കങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചെങ്കിലും സമര പരിപാടികൾ തുടരും.

രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിക്കുന്ന സൈനികരോടുള്ള ബഹുമാനത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. ഞങ്ങൾ ഒരു വാഗ്ദാനം നൽകിയിരുന്നു. അത് നിറവേറ്റുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനം. മുൻ ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു റാങ്ക് ഒരു പെൻഷൻ എന്നത് അഞ്ഞൂറ് കോടിയുടെ കാര്യമായിരുന്നു. എന്നാൽ നമ്മളുടെ ഗവൺമെന്റ് പ്രശ്‌നത്തിന്റെ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിയപ്പോൾ അത് അഞ്ഞൂറ് കോടിയല്ലെന്ന് മനസിലായി. പദ്ധതിക്കായി എണ്ണായിരം മുതൽ പതിനായിരം കോടി രൂപ വരെയാണ് ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം വികസനമാണെന്നും അദ്ദേഹം പറഞ്ഞു. 42 വർഷമായുള്ള വിരമിച്ച സൈനികരുടെ ആവശ്യമാണ് തന്റെ സർക്കാർ നടപ്പാക്കിയത്. മുൻ സർക്കാർ 500 കോടി മാത്രമാണ് പദ്ധതിക്കായി നീക്കിവച്ചത്. തന്റെ സർക്കാരാണ് ആവശ്യമായ തുക അനുവദിച്ചുകൊണ്ട് പദ്ധതി നടപ്പാക്കിയത്. ഇതുപോലെ എല്ലാവർക്കും വീട് എന്ന സ്വപ്‌നവും സാക്ഷാത്കരിക്കുമെന്നും മോദി പറഞ്ഞു

ഇതിനായുള്ള പ്രവർത്തനങ്ങൾ അധികാരത്തിലേറിയതിന്റെ ഒന്നാം ദിവസം മുതൽ ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് തീരുമാനമെടുത്തത്. ദേശസ്‌നേഹത്തിൽ നിന്നും സൈനികരോടുള്ള ബഹുമാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഗവൺമെന്റ് ഈ വലിയ തീരുമാനമെടുത്തിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഏകാംഗ കമ്മീഷനെ നിയമിക്കും. പല വ്യക്തികളും രാഷ്ട്രീയം പ്രവർത്തിക്കുകയാണ്. നാൽപത് വർഷമായി യാതൊന്നും ചെയ്യാതിരുന്നവർക്ക് സംസാരിക്കാനുള്ള അധികാരമില്ല,? പ്രത്യേകിച്ചും സൈനികരെപ്പറ്റി. ഗവൺമെന്റ് എന്തെങ്കിലും നല്ലത് ചെയ്താൽ അതിനെ അവഗണിച്ചിരുന്നവരെല്ലാം സംസാരിക്കാൻ തുടങ്ങുന്നതും രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിൽ നിന്നും തടയുന്നതും ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.

രാഷ്ട്രീയമല്ല ദേശീയ നയമാണ് രാജ്യത്തെ നയിക്കുന്നതെന്ന് മോദി പറഞ്ഞു. ഏറ്റുമുട്ടലുകളല്ല, ചർച്ചകളാണ് ആവശ്യം. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഉപായമാണ് വികസനം. നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തത് മുതൽ ഞങ്ങളുടെ പ്രധാന ലക്ഷ്യം വികസനമാണ്. ഏതെങ്കിലും ജോലി പൂർത്തിയായിട്ടില്ലെങ്കിൽ ഗവൺമെന്റിന്റെ ചുമതലയാണ് അത് പൂർത്തിയാക്കുക എന്നതെന്നും കുറ്റപ്പെടുത്തുന്നതിൽ മാത്രമല്ല പരിഹാരമിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP