Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; ഉത്തംനഗർ സ്വദേശിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 31 ആയി

ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; ഉത്തംനഗർ സ്വദേശിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 31 ആയി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. 25കാരനായ ഉത്തംനഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.തായ്ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 31ആയി. ഇയാളുടെ അടുത്ത ഏഴ് ബന്ധുക്കളെ നിരീക്ഷണത്തിലാക്കി.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഡൽഹി മയൂർവിഹാർ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊറോണ ഭീതി കണക്കിലെടുത്ത് ഡൽഹിയിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം മാർച്ച് 31വരെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പകരം ജീവനക്കാർ പഴയത പോലെ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തണം. പഞ്ചിങ് യന്ത്രത്തിൽ മുഖം അടുപ്പിച്ച് വച്ച് ഹാജർ രേഖപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.

ഡൽഹി സ്‌കൂളുകളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാവിലെയുള്ള അസംബ്‌ളി വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കി. അങ്കണവാടികൾക്കും അവധി നൽകി. മാർച്ച് 31ന് വരെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP