Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് മുക്തയായി; അമ്മയുടെ കരങ്ങളിൽ ചേർന്ന ഐസൊലേഷൻ വാർഡിൽ നിന്ന് കൺമണി പുറത്തേക്ക്; കൈയടിച്ച് അമ്മയേയും കുഞ്ഞിനേയും എതിരേറ്റ് ആരോഗ്യപ്രവർത്തകരും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, മുംബൈയിൽ നിന്ന് ആശ്വാസവാർത്ത. ഒരു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് മുക്തമായി ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

മുംബൈയിലെ സിംയോൺ ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ ഒരു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. കുഞ്ഞിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

കുഞ്ഞിനെ എടുത്തുകൊണ്ട് പുറത്തേയ്ക്ക് വരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുറ്റും കൂടിനിന്ന് നഴ്സുമാരും ഡോക്ടർമാരും കൈകൊട്ടി ഇവർക്ക് ആശംസ നേരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഇന്ന് മഹാരാഷ്ട്രയിൽ 2091 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 54758 ആയി. 1792 പേർക്കാണ്് ഇതുവരെ രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP