Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിപ്പൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; പൊട്ടിത്തെറിയുണ്ടായത് ആസം റൈഫിൾസ് ക്യാമ്പിനടുത്ത്

മണിപ്പൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഒരു മരണം; പൊട്ടിത്തെറിയുണ്ടായത് ആസം റൈഫിൾസ് ക്യാമ്പിനടുത്ത്

ഇംഫാൽ: മണിപ്പൂരിലെ ആസം റൈഫിൾസ് ക്യാമ്പിനടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പതിനൊന്ന്കാരൻ മരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് സ്‌ഫോടനം.

ശനിയാഴ്ച രാവിലെ ലൈലോങ് പൊലീസ് സ്റ്റേഷന് സമീപത്തുള്ള വയലിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദികളാണ് ബോംബ് വച്ചതെന്നാണ് സംശയിക്കുന്നത്. സുരക്ഷാ പ്രവർത്തകരുൾപ്പടെയുള്ളവർ കടന്നു പോകുന്ന വഴിയാണിതെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പൊലീസും അർദ്ധ സൈനിക വിഭാഗങ്ങളും തീവ്രവാദ സാദ്ധ്യത പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇഫാലിൽ നിന്ന് ഏറെ ദൂരയുള്ള ഗ്രാമത്തിൽ സ്‌ഫോടനം നടന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരായ തീവ്രവാദികളുടെ മുന്നറിയിപ്പെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇംഫാലിൽ സുരക്ഷ കർശനമാക്കി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP