Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രജൗരി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഗുരുതരമായി പരിക്കേറ്റ സൈനികന് വീരമൃത്യു; കൊല്ലപ്പെട്ടത് ഗുജറാത്ത് സ്വദേശി മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാൻ

രജൗരി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഗുരുതരമായി പരിക്കേറ്റ സൈനികന് വീരമൃത്യു; കൊല്ലപ്പെട്ടത് ഗുജറാത്ത് സ്വദേശി മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാൻ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: നിയന്ത്രണരേഖയോട് ചേർന്ന് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ആണ് സംഭവം.വഡോദര സ്വദേശിയായ മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാനാണ് വീരമൃത്യു വരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് രജൗരിയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ് ആരംഭിച്ചത്. ഇന്ത്യൻ സൈന്യം ഇതിന് ശക്തമായ രീതിയിൽ തിരിച്ചടിക്കുകയും ചെയ്തു.

ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിച്ചതായും പാക് സൈനികർക്ക് പരിക്കേറ്റതായും വിവരം ലഭിക്കുന്നുണ്ട്.വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ആത്തിഫ് ഷാഫി ആലംഖാന് ആദ്യം പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ഹെലികോപ്റ്ററിൽ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP