Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വൺ ഇന്ത്യ വൺ ചാർജർ'; ഏകീകൃത ചാർജർ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം ; നീക്കം യൂറോപ്പിലെ വൺ ചാർജർ നയത്തിന്റെ ചുവട് പിടിച്ച് നടപ്പാക്കാൻ

'വൺ ഇന്ത്യ വൺ ചാർജർ'; ഏകീകൃത ചാർജർ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം ; നീക്കം യൂറോപ്പിലെ വൺ ചാർജർ നയത്തിന്റെ ചുവട് പിടിച്ച് നടപ്പാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യമൊട്ടാകെ സ്മാർട്ട്ഫോൺ, ടാബ് ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജർ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രസർക്കാർ. യൂറോപ്പിൽ വൺ ചാർജർ നയം 2024ൽ നടപ്പാക്കും.

ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പൊതുവായുള്ള ചാർജർ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസർക്കാർ തേടുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്രസർക്കാർ ഉന്നതതലയോഗം വിളിച്ചു.

നിലവിൽ വിവിധ സ്മാർട്ട്ഫോണുകൾക്കും ലാപ്പ് ടോപ്പുകൾക്കും ടാബ് ലെറ്റുകൾക്കും വ്യത്യസ്ത ചാർജറാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പനിയുടെ ഫോൺ അനുസരിച്ച് ചാർജറിലും വ്യത്യാസമുണ്ട്.

ഒന്നിലധികം ചാർജർ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് എല്ലാ സ്മാർട്ട്ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേപോലെ ചാർജർ ഉപയോഗിക്കാൻ കഴിയുന്നതിന്റെ സാധ്യതയാണ് സർക്കാർ തേടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്മാർട്ട്ഫോൺ കമ്പനികളുടെ അടക്കം പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്.

ഒന്നിലധികം ചാർജർ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാൽ ഇ- വെയ്സ്റ്റ് കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് വ്യത്യസ്ത ചാർജർ ആണ്. ഇത് ഏകീകരിച്ചാൽ ഒരു ചാർജർ മാത്രം മതിയാകും.

യൂറോപ്പിൽ മൊബൈൽ ഫോണും ലാപ്പ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിന് ടൈപ്പ് സി ചാർജർ ഉപയോഗിക്കാൻ കഴിയുംവിധം പരിഷ്‌കരണം നടപ്പാക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP