Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിനിമാ നിർമ്മാണ കമ്പനിയുടെ മറവിൽ പെൺവാണിഭം: യുവമോഡൽ അറസ്റ്റിൽ; അഭിനയിക്കാനെത്തിയ പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത് ഉപഭോക്താക്കളെ തേടും: ഉന്നതർക്കും ബന്ധമെന്ന് പൊലീസ്

സിനിമാ നിർമ്മാണ കമ്പനിയുടെ മറവിൽ പെൺവാണിഭം: യുവമോഡൽ അറസ്റ്റിൽ; അഭിനയിക്കാനെത്തിയ പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത് ഉപഭോക്താക്കളെ തേടും: ഉന്നതർക്കും ബന്ധമെന്ന് പൊലീസ്

മുംബൈ: സിനിമാ നിർമ്മാണ കമ്പനിയുടെ മറവിൽ നടത്തുന്ന വൻ സെക്‌സ് റാക്കറ്റിന് മേൽ പിടി വീണു. യുവ മോഡലിന്റെ നേതൃത്വത്തിൽ നടത്തുന്ന സെക്‌സ് റാക്കറ്റിലെ കണ്ണികളെയാണ് പൊലീസ് പിടികൂടിയത്. മുംബൈ അന്ധേരിയിൽ വി.ആർ എന്റർടൈയിന്മെന്റ് എന്ന സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടറായ രേഖ വൈഷ്ണവിയാണ് പിടിയിലായത്. ഉന്നത സിനിമാക്കാർ അടക്കമുള്ളവർക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

പെൺവാണിഭത്തിനായി കൊണ്ടുവന്ന രണ്ട് പെൺകുട്ടികളെ ഇവിടെ നിന്ന് പൊലീസ് രക്ഷിച്ചു. ബോളിവുഡിലെ പല പ്രമുഖരും സ്ഥാപനത്തിന്റെ ഉപഭോക്താക്കളാണെന്ന് ഇവിടെ നിന്ന് കിട്ടിയ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും മുംബൈ പൊലീസ് അറിയിച്ചു. ബോളിവുഡിലെ പ്രമുഖരുമായി അടുപ്പമുണ്ടായിരുന്ന രേഖ പെൺകുട്ടികളെ ഉന്നതർക്ക് കാഴ്‌ച്ചവച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ആദ്യ അവസരമെന്ന നിലയിൽ ചെറുബജറ്റ് ചിത്രങ്ങളിൽ അവസരം നൽകാമെന്ന് പറഞ്ഞ് അപേക്ഷ ക്ഷണിക്കും. സ്വന്തമായി പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ച് ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രവർത്തനം. അവസരം തേടിയെത്തുന്ന പെൺകുട്ടികളെ നഗ്‌ന ഫോട്ടോഷൂട്ടിന് നിർബന്ധിക്കും. പിന്നീട് ഈ ചിത്രങ്ങൾ ഉപഭോക്താക്കൾക്ക് വാട്‌സ്അപ് വഴി കൈമാറുകയും ഉപഭോക്താക്കൾ ചിത്രം കണ്ട് പെൺകുട്ടിയെ തെരഞ്ഞെടുത്ത ശേഷം വിലപറഞ്ഞുറപ്പിച്ച് കാഴ്ചവെയ്ക്കുകയുമാണ് രീതി. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ പകുതിയിലധികവും ഇവർ തന്നെ വാങ്ങിയിരുന്നതായും പൊലീസ് അറിയിച്ചു.

ഒരു സന്നദ്ധസംഘടന നൽകിയ വിവരമനുസരിച്ച് പെൺകുട്ടികളെ ആവശ്യമുണ്ടെന്ന വ്യാജേനയാണ് രണ്ട് പൊലീസുകാർ സ്ഥാപനത്തിലെത്തിയത്. ഇവർക്ക് ഫോട്ടോകൾ കൈമാറി കച്ചവടം ഉറപ്പിച്ചതോടെ ഇവർ കൈമാറിയ വിവരം അനുസരിച്ച് പൊലീസ് സംഘമെത്തി ഓഫീസ് റെയ്ഡ് ചെയ്തു. 100ഓളം പെൺകുട്ടികളുടെ ചിത്രങ്ങളും പണവും ഓഫീസിൽ നിന്ന് കണ്ടെടുത്തു. സ്ഥിരം ഉപഭോക്താക്കളുടെ ലിസ്റ്റും ഇവിടെ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ പട്ടികയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രേഖയ്‌ക്കൊപ്പം പിടിയിലായ രണ്ട് പെൺകുട്ടികളെ കേസിൽ സാക്ഷികളാക്കാണ് പൊലീസിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP