Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നുവീണു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ മുംബൈയിൽ നിന്ന്; ദൃശ്യങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മുംബൈയിൽ കനത്ത മഴയിൽ കെട്ടിടം തകർന്നുവീണു. മുംബൈയിലെ ദാദറിലാണ് കെട്ടിടം തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദാദറിലെ ഒരു കെട്ടിടത്തിന്റെ മുൻ വശമാണ് തകർന്ന് വീണത്. മുംബൈയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ആർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.

നേരത്തെ തന്നെ ബലക്ഷയം സംഭവിച്ചിരുന്ന കെട്ടിടമാണ് തകർന്ന് വീണത്. ഓഗസ്റ്റ് മാസത്തിൽ പ്രവചിക്കപ്പെട്ട മഴയുടെ 64 ശതമാനവും മുംബൈയിൽ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് പെയ്തുകഴിഞ്ഞു. ദക്ഷിണ മുംബൈയിലെ കൊളാബയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് കഴിഞ്ഞ ബുധനാഴ്ച കൊളാബയിൽ ലഭിച്ചത്.

മുംബൈ നഗരത്തിന്റെ എല്ലാ പ്രധാനപ്പെട്ട മേഖലകളെയും വെള്ളത്തിനടിയിലാക്കിക്കൊണ്ടാണ് കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഡി.വൈ പാട്ടീൽ സ്റ്റേഡിയം അടക്കം മഴ ഭീഷണിയിലാണ്. ഇതോടൊപ്പം മണിക്കൂറിൽ 107 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും മുംബൈയ്ക്ക് ഭീഷണിയായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP