Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ ഇരുന്ന് പഠിച്ച് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ എ ഗ്രേഡിൽ പാസായി ഓം പ്രകാശ് ചൗതാല; ഹരിയാനയിലെ മുന്മുഖ്യമന്ത്രിയുടെ ഉജ്വല ജയം തന്റെ എൺപത്തിരണ്ടാം വയസ്സിൽ; ഇനിയും പഠിക്കാൻ മോഹിച്ച് വായനയിൽ മുഴുകി ചൗതാലയുടെ ജയിൽജീവിതം

ജയിലിൽ ഇരുന്ന് പഠിച്ച് പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ എ ഗ്രേഡിൽ പാസായി ഓം പ്രകാശ് ചൗതാല; ഹരിയാനയിലെ മുന്മുഖ്യമന്ത്രിയുടെ ഉജ്വല ജയം തന്റെ എൺപത്തിരണ്ടാം വയസ്സിൽ; ഇനിയും പഠിക്കാൻ മോഹിച്ച് വായനയിൽ മുഴുകി ചൗതാലയുടെ ജയിൽജീവിതം

ചണ്ടിഗഡ്: പഠനത്തിനും പരീക്ഷാ വിജയത്തിനും പ്രായമില്ലെന്നാണ് പറയാറ്. ഇത് തെളിയിച്ചിരിക്കുകയാണ് മുൻ ഹരിയാന മുഖ്യമന്ത്രികൂടിയായ മുതിർന്ന രാഷ്ട്രീയ നേതാവ് ഓംപ്രകാശ് ചൗതാല. ഇപ്പോൾ തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ചൗതാല തന്റെ എൺപത്തിരണ്ടാം വയസ്സിൽ പന്ത്രണ്ടാംക്‌ളാസ് പരീക്ഷയെഴുതി ജയിച്ചു. എ ഗ്രേഡോഡെയാണ് ജയം. നാഷണൽ ഓപ്പൺ സ്‌കൂളിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയാണ് ഈ വയസ്സാംകാലത്ത് ചൗതാല ജയിച്ചുകയറിയത്.

ഓം പ്രകാശ് ചൗതാലയ്ക്കും മകൻ അജയ് ചൗതാലയ്ക്കും കോടതി 10 വർഷം തടവ് വിധിച്ചതോടെയാണ് ഇരുവരും തിഹാർ ജയിലിൽ എത്തിയത്. 2000ലാണ് കേസിനാസ്പദമായ അഴിമതി നടന്നത്. അനധികൃതമായി സർക്കാർ സ്‌കൂളുകളിലേയ്ക്ക് 3,206 അദ്ധ്യാപകരെ നിയമിച്ചതിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഓം പ്രകാശ് ചൗതാല വൻ തുക അഴിമതി നടത്തിയെന്ന കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

കേസിൽ ചൗതാലയുടെ മകൻ അജയ് ചൗതാലയും മറ്റ് 53 പേരും കൂടെ പ്രതികളായിരുന്നു. ഹയർ സെക്കൻഡറി പരീക്ഷ ഫസ്റ്റ് ഡിവിഷനിലാണ് ചൗടാല പാസായത്. ഇനി ഒരു അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കാനാണ് ചൗടാലയ്ക്ക് താൽപര്യമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഹരിയാന അസംബ്‌ളിയിൽ പ്രതിപക്ഷ നേതാവായ ചൗടാലയുടെ ഇളയ മകൻ അഭയ്‌സിങ് ചൗടാല ഇക്കാര്യം സ്ഥിരീകരിച്ചു. അവസാന പരീക്ഷ നടന്നത് ഏപ്രിൽ 23നായിരുന്നു.

പരീക്ഷാ കാലത്ത് പരോളിലായിരുന്നു ചൗടാല. എന്നാൽ ജലിനകത്തായിരുന്നു പരീക്ഷാകേന്ദ്രമെന്നതിനാൽ വീണ്ടും ജയിലിൽ പോയാണ് പരീക്ഷ എഴുതിയത്. ചെറുമകൻ ദുഷ്യന്ത് സിംഗിന്റെ വിവാഹത്തിൽ സംബന്ധിക്കുന്നതിനായാണ് ചൗടാലയ്ക്ക് പരോൾ അനുവദിക്കപ്പെട്ടത്. മെയ് അഞ്ചിന് പരോൾ അവസാനിച്ച്‌തോടെ ചൗടാല ഇപ്പോൾ തിരികെ ജയിലിൽ എത്തി.

ജയിൽ ജീവിതം കൂടുതൽ അർത്ഥവത്തായ കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് പിതാവ് ആഗ്രഹിക്കുന്നതെന്ന് അഭയ് സിങ് പറഞ്ഞു. ഇപ്പോൾ സ്ഥിരമായി ജയിൽ ലൈബ്രറിയിൽ പോകാറുണ്ട്. പത്രപാരായണവും പുസ്തകം വായനയുമാണ് ഇഷ്ടം. തനിക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ ആവശ്യപ്പെട്ട് വരുത്തിക്കാറുമുണ്ട്. ലോകനേതാക്കളെ പറ്റിയുള്ള പുസ്തകങ്ങളാണ് കൂടുതലും വായിക്കുന്നത്. ഇതിനെല്ലാം പുറമെ ഇനിയും കോഴ്‌സുകൾ ചെയ്യാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം - മകൻ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP