Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വ്യാജ കോവിഡ് വാക്‌സിൻ നിർമ്മാണം; ഒഡീഷയിൽ യുവാവ് അറസ്റ്റിൽ

വ്യാജ കോവിഡ് വാക്‌സിൻ നിർമ്മാണം; ഒഡീഷയിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: വ്യാജ കോവിഡ് വാക്‌സിൻ നിർമ്മിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ബാർഗഢ് ജില്ലയിലാണ് സംഭവം. പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള ഇയാൾ കോവിഡിനുള്ള വ്യാജ വാക്സിൻ വിൽപ്പന നടത്താനായിരുന്നു പദ്ധതിയിട്ടത്.

വ്യാജ വാക്‌സിൻ നിർമ്മാണകേന്ദ്രം റെയ്ഡുചെയ്ത പൊലീസ് കോവിഡ് വാക്‌സിനെന്ന ലേബൽ ഒട്ടിച്ച നിരവധി കുപ്പികൾ പിടിച്ചെടുത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19 വാക്‌സിനെന്ന് അവകാശപ്പെട്ട് വൻതോതിൽ വ്യാജ ഉത്പന്നം നിർമ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ്‌റെയ്ഡ് നടത്തിയത്. കോവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP