Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാൻസ്ജൻഡർ വിഭാഗത്തിന് പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ; ഏകദേശം 5000 പേർക്ക് പ്രയോജനം ലഭിക്കുമെന്ന് വിലയിരുത്തൽ

ട്രാൻസ്ജൻഡർ വിഭാഗത്തിന് പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ; ഏകദേശം 5000 പേർക്ക് പ്രയോജനം ലഭിക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡീഷയിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന് ഇനി മുതൽ പെൻഷനും. ഇത് സംബന്ധിച്ച് ഒഡിഷ സർക്കാർ പ്രഖ്യാപനം നടത്തി. മധുബാബു പെൻഷൻ യോജന പദ്ധതിയിലുൾപ്പെടുത്തിയാണ് ട്രാൻസ്ജൻഡറുകൾക്ക് പെൻഷൻ പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ നടപ്പാക്കുന്നത്. ഏകദേശം 5000 പേർക്ക് പെൻഷൻ ഗുണം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വിവിധ പ്രായവിഭാഗത്തിലുള്ളവർക്ക് 500 മുതൽ 900 രൂപ വരെയാണ് ലഭിക്കുകയെന്ന് സാമൂഹ്യസുരക്ഷാ മന്ത്രി അശോക് പാണ്ഡ പറഞ്ഞു.

ട്രാൻസ്ജൻഡർ വ്യക്തികൾക്ക് സർക്കാർ വെബ്‌സൈറ്റിലൂടെ പെൻഷന് അപേക്ഷിക്കാം. സർക്കാർ തീരുമാനത്തെ ട്രാൻസ്ജൻഡർ സംഘടനകൾ സ്വാഗതം ചെയ്തു. ആന്ധ്രപ്രദേശ്, കേരള സർക്കാറുകൾ ട്രാൻസ്ജൻഡർ വിഭാഗത്തിന് പെൻഷനുൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പെൻഷൻ ഗുണഭോക്താക്കൾക്ക് 1000 രൂപ അധികം അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.നാല് മാസത്തെ പെൻഷൻ മുൻകൂറായും ഒഡിഷ സർക്കാർ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP