Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

75 ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് വേണ്ട അവശ്യവസ്തുക്കളുമായി 245 അംഗങ്ങളുമായി ഒഡിഷയിൽ നിന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ കേരളത്തിലേക്ക് എത്തുന്നു; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ പരിചിതരായ ഒഡീഷയുടെ സഹായം കേരളത്തിന് ഗുണകരമാകും

75 ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് വേണ്ട അവശ്യവസ്തുക്കളുമായി 245 അംഗങ്ങളുമായി ഒഡിഷയിൽ നിന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ കേരളത്തിലേക്ക് എത്തുന്നു; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിൽ പരിചിതരായ ഒഡീഷയുടെ സഹായം കേരളത്തിന് ഗുണകരമാകും

ഭുവനേശ്വർ: പ്രളയദുരിതത്തിലായ കേരളത്തിന് ഒഡിഷ സർക്കാർ അഞ്ചുകോടി രൂപ സഹായധനം നൽകിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഫോണിലൂടെ സംസാരിച്ചതിനു തൊട്ടുപിന്നാലെയാണ് സഹായം പ്രഖ്യാപിച്ചത്. പ്രളയവും ചുഴലിക്കാറ്റും പോലുള്ള ദുരന്തങ്ങളെ നേരിട്ടു ശീലമുള്ളതിനാൽ ഏതുതരത്തിലുള്ള സഹായവും വാഗ്ദാനം ചെയ്യുന്നതായും ഒഡിഷ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി.

ഇതിന് പിന്നാലെ രക്ഷേപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും ഒഡിഷയിലെ അഗ്നിശമന സേനാ വിഭാഗം കേരളത്തിലേക്ക് എത്തുകയാണ്. നവീൻ പട്‌നായിക്കിന്റെ ഓഫീസാണ് കേരളത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പുതിയ ടീം എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 75 ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് വേണ്ട അവശ്യവസ്തുക്കളുമായി 245 അംഗങ്ങളുടെ അഗ്നിശമന സേനാ വിഭാഗം കേരളത്തിൽ എത്തുമെന്ന് ഒഡിഷ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ദേശീയ ദുരന്ത നിവാരണ സേന ഇപ്പോൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവർത്തനമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഒഡിഷ സർക്കാറും കേരളത്തെ സഹായിക്കാൻ എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ വക്താവ് പറയുന്നതനുസരിച്ച് 58 ടീമാണ് ഇപ്പോൾ കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 55 ടീം ഇപ്പോൾ കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതായും 3 ടീമുകൾ കേരളത്തിലേയ്ക്കുള്ള യാത്രയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഓരോ ടീമിലും 35-40 അംഗങ്ങളാണ് ഉള്ളത്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP