Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് ബലാത്സംഗ ശ്രമം; റോഡിലേക്ക് വീണ നഴ്‌സിന് ദാരുണാന്ത്യം; ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നതുകൊടും ക്രൂരതയുടെ വാർത്ത; പീഡന ശ്രമം ചെറുത്തതോടെ കാറിൽ തലയിടിപ്പിച്ച് പരുക്കേൽപ്പിച്ചു; പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തം

ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് ബലാത്സംഗ ശ്രമം; റോഡിലേക്ക് വീണ നഴ്‌സിന് ദാരുണാന്ത്യം;  ഗുജറാത്തിൽ നിന്നും പുറത്ത് വരുന്നതുകൊടും ക്രൂരതയുടെ വാർത്ത; പീഡന ശ്രമം ചെറുത്തതോടെ കാറിൽ തലയിടിപ്പിച്ച് പരുക്കേൽപ്പിച്ചു; പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തം

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: നരാധമന്റെ കൊടും ക്രൂരതയിൽ നഴ്‌സിന് ദാരുണാന്ത്യം. ലിഫ്റ്റ് നൽകിയ ശേഷം കാറിൽ വച്ച് യുവാവ് നഴ്‌സിനെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ശ്രമം തടുക്കുന്നതിനിടെ യുവതിയെ ഇയാൾ റോഡിലേക്ക് വലിച്ചെറിയുകയും തല റോഡിലിടിക്കുകയും ചെയ്തു.

ഗുജറാത്തിലുള്ള സുരേന്ദ്രനഗർ ജില്ലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് യുവതിയുടെ മരണകാരണമെന്നാണ് റിപ്പോർട്ട്. ഇവർ ജോലിക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് സംഭവമുണ്ടായത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ശാന്തുഭായ് ദർബാൾ എന്നയാൾ യുവതിയെ കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു.

യുവതി ശക്തമായി എതിർത്തതോടെ കാറിൽ തല ഇടിപ്പിക്കുകയും ഒടുവിൽ റോഡിലേക്ക് വലിച്ചെറിയുകയും ആയിരുന്നു. ഉടൻ തന്നെ സ്ഥലത്തുള്ളവർ ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP