Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53ആയി; ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ഇനിയും ചികിത്സയിലുള്ളത് 298 പേർ

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53ആയി; ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ഇനിയും ചികിത്സയിലുള്ളത് 298 പേർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഗുരു തേജ് ബഹാദൂർ (ജിടിബി) ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞയാളാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ വടക്ക് കിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിൽ മരണസംഖ്യ 53 ആയി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടിയതോടെ തുടങ്ങിയ കലാപത്തിൽ പരിക്കേറ്റ 44 പേരാണ് ജിടിബി ഹോസ്പിറ്റലിൽ മരിച്ചത്. ഇതിൽ 43 പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. എൽഎൻജെപി ഹോസ്പിറ്റലിൽ മൂന്നുപേരും ആർഎംഎൽ ഹോസ്പിറ്റലിൽ അഞ്ചുപേരും മരിച്ചു. ജഗ് പ്രവേശ് ചന്ദ്ര ഹോസ്പിറ്റലിലാണ് ഒരാൾ മരിച്ചത്. 20 നും 40 വയസിനുമിടെ പ്രായമുള്ളവരാണ് മരിച്ചവരിൽ ഏറെയുമെന്ന് ജിടിബി ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ വാർത്താ ഏജൻസിയോട് പറഞ്ഞു.

298 പേരാണ് ജിടിബിയിൽ ചികിത്സയിൽ കഴിയുന്നു. ഏകദേശം 92 വീടുകൾ, 57 കടകൾ, 500 വാഹനങ്ങൾ, ആറ് ഗോഡൗണുകൾ, രണ്ട് സ്‌കൂളുകൾ, നാല് ഫാക്ടറികൾ, നാല് ആരാധനാലയങ്ങൾ തുടങ്ങിയവയാണ് അക്രമികൾ തീവെച്ച് നശിപ്പിച്ചത്. അതിനിടെ, കലാപത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. വീട്ടുപകരണങ്ങൾ കൊള്ളയടിച്ചതിന് ഒരു ലക്ഷം രൂപയും ഭാഗികമായി കൊള്ളയടിച്ചതിന് 50,000 രൂപയും നഷ്ടപരിഹാരം നൽകും. സ്‌കൂളുകൾക്ക് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകും.

നേരത്തെ വീടൊന്നിന് അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നാല് ലക്ഷം ഉടമയ്ക്കും ഒരു ലക്ഷം വാടകക്കാരനും എന്നായിരുന്നു പറഞ്ഞിരുന്നത്. കലാപത്തിൽ ആകെയുള്ള സാമ്പത്തിക നഷ്ടം 25,000 കോടി രൂപയുടേതെന്ന് കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികൾ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് ഡൽഹി ചേംബർ ഓഫ് കൊമേഴ്സ് വിലയിരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP