Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ സുരക്ഷാ സേനയുടെ വെബ്‌സൈറ്റ് ആക്രമിച്ചു ഹാക്കർമാർ; കശ്മീരിനെ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ടും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയും സൈറ്റ് ഹാക്ക് ചെയ്തതു 'എലോൺ ഇൻജക്ടർ' ഗ്രൂപ്പ്; അതീവ സുരക്ഷയുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യം

ദേശീയ സുരക്ഷാ സേനയുടെ വെബ്‌സൈറ്റ് ആക്രമിച്ചു ഹാക്കർമാർ; കശ്മീരിനെ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ടും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയും സൈറ്റ് ഹാക്ക് ചെയ്തതു 'എലോൺ ഇൻജക്ടർ' ഗ്രൂപ്പ്; അതീവ സുരക്ഷയുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ഇതാദ്യം

ന്യൂഡൽഹി: ദേശീയ സുരക്ഷാ സേന(എൻഎസ്ജി)യുടെ വെബ്‌സൈറ്റ് ആക്രമിച്ചു ഹാക്കർമാർ. കശ്മീരിനെ സ്വതന്ത്രമാക്കാൻ ആവശ്യപ്പെട്ടും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയും മെസേജുകളുമായി 'എലോൺ ഇൻജക്ടർ' എന്ന ഗ്രൂപ്പാണു സൈറ്റ് ഹാക്ക് ചെയ്തത്.

ഹാക്ക് ചെയ്ത വെബ്‌സൈറ്റിന്റെ പ്രധാന പേജിൽ സുരക്ഷാസേന സാധാരണക്കാരനെ മർദിക്കുന്നതിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീർത്തിപരമായ പരാമർശങ്ങളും പോസ്റ്റ് ചെയ്തു.

ഹാക്ക് ചെയ്യപ്പെട്ട റിപ്പോർട്ട് പുറത്തുവന്നയുടൻ സൈറ്റ് ഓഫ്‌ലൈനായി. ഹോംപേജിനു നേർക്കു മാത്രമാണ് ആക്രമണം ഉണ്ടായത്. മറ്റു പേജുകൾ സുരക്ഷിതമാണ്. തുടർന്ന് എലോൺ ഇൻജക്ടർ എന്ന ഗ്രൂപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ അവകാശം ഉന്നയിക്കുകയായിരുന്നു.

പാക്കിസ്ഥാനിൽനിന്നുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നും ഇവരെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ടുകൾ ശേഖരിച്ചുവരികയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പാക് ചാര സംഘടനയായ ഐഎസ്ഐ ആണ് ഹാക്കിങ്ങിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഹാക്കിങ് ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ വെബ്സൈറ്റ് ഓഫ്ലൈൻ ആക്കുകയായിരുന്നു.കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയുടെ ഉൾപ്പെടെയുള്ള സൈറ്റുകൾ പാക് ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. എന്നാൽ അതീവ സുരക്ഷയുള്ള ഒരു വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP