Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ സുരക്ഷാ നിയമ ഭേദഗതിയിൽ വ്യക്തത ആവശ്യമുണ്ടെന്ന് സുപ്രീംകോടതി; നാലാഴ്‌ച്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിന് നോട്ടീസ്; നടപടി ഡോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിൽ

ദേശീയ സുരക്ഷാ നിയമ ഭേദഗതിയിൽ വ്യക്തത ആവശ്യമുണ്ടെന്ന് സുപ്രീംകോടതി; നാലാഴ്‌ച്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിന് നോട്ടീസ്; നടപടി ഡോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമ ഭേദഗതി ചോദ്യം ചെയ്ത് ഡോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നാലാഴ്‌ച്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച് വിശദീകരണം നൽകാനാണ് കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

എൻ.ഐ.എ നിയമവുമായി ബന്ധപ്പെട്ട് അവ്യക്തത തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നത് എന്ന നിയമത്തിലെ ഭാഗത്ത് അത് എന്തെല്ലാമാണെന്ന് വിവരിക്കുന്നില്ല. ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് ഹർജിയിൽ പറയുന്നു.

സംസ്ഥാനത്തിന്റെ അനുമതിയില്ലാത്തെ കേസ് എടുക്കാനും അന്വേഷിക്കാനും എൻ.ഐ.എക്ക് അനുമതി നൽകിയത് ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിയമത്തിൽ കൊണ്ടുവന്ന ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP