Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചനക്ഷത്ര ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും; മുംബൈയിൽ മൂന്നു വമ്പൻ കോവിഡ് ആശുപത്രികൾ കൂടി തുറക്കാൻ തീരുമാനം; സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷനലുകൾ മേൽനോട്ടം വഹിക്കും

പഞ്ചനക്ഷത്ര ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും; മുംബൈയിൽ മൂന്നു വമ്പൻ കോവിഡ് ആശുപത്രികൾ കൂടി തുറക്കാൻ തീരുമാനം; സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷനലുകൾ മേൽനോട്ടം വഹിക്കും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നഗരത്തിലെ ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാൻ ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. മുംബൈയിൽ മൂന്നു വമ്പൻ ആശുപത്രികൾ തുറക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

കോവിഡ് സെന്ററുകളാക്കി മാറ്റുന്നതിന് വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് ഏതാനും പഞ്ചനക്ഷത്ര, ഫോർ സ്റ്റാർ ഹോട്ടലുകൾക്കു കത്തു നൽകിയതായി മുനിസിപ്പൽ കമ്മിഷണർ ഐഎസ് ചാഹൽ പറഞ്ഞു. പ്രമുഖ സ്വകാര്യ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ പ്രൊഫഷനലുകളാവും ഈ കേന്ദ്രങ്ങൾക്കു മേൽനോട്ടം വഹിക്കുക. കോവിഡ് ചികിത്സയ്ക്ക് വൻതോതിൽ കിടക്കകൾ ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്ന് ചാഹൽ പറഞ്ഞു.

മുംബൈയിലെ വ്യത്യസ്ത കേന്ദ്രങ്ങളിലായി മൂന്നു വൻകിട ആശുപത്രികൾ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും രണ്ടായിരം കിടക്കകൾ വീതമുണ്ടാവും. 200 ഐസിയുകളും 70 ശതമാനം ഓക്സിജൻ സൗകര്യമുള്ള കിടക്കകളും ഈ ആശുപത്രികളിൽ ഒരുക്കും. നിലവിൽ ഇത്തരത്തിൽ ഏഴ് വൻകിട ആശുപത്രികളിൽ മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്. ഫീൽഡ് ആശുപത്രികൾ എന്നി നിലയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം ആശങ്കാജനകമായി വർധിക്കുകയാണ്. ഇന്നലെ 63,294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവും ഉയർന്ന പ്രതിദിനവർധനയാണിത്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് രോഗികളുടെ എണ്ണം 34,07,245 ആയി. ഇന്ന് 349 പേർ കോവിഡ് ബാധിച്ച് മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP