Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ കർണാടകയിലെ ഏഴ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം നഷ്ടമായേക്കുമെന്ന് സൂചന; മലയാളികൾ ഉൾപ്പടെ പഠിക്കുന്ന കോളേജിന്റെ അംഗീകാരം നഷ്ടമായാൽ സംസ്ഥാനത്തുണ്ടാകുന്നത് 350 സീറ്റിന്റെ കുറവ്; നിരപാധിത്വം തെളിയിച്ചാൽ മാത്രം ഇനി അംഗീകാരമെന്ന് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസേർച്ച്

വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെ കർണാടകയിലെ ഏഴ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം നഷ്ടമായേക്കുമെന്ന് സൂചന; മലയാളികൾ ഉൾപ്പടെ പഠിക്കുന്ന കോളേജിന്റെ അംഗീകാരം നഷ്ടമായാൽ സംസ്ഥാനത്തുണ്ടാകുന്നത് 350 സീറ്റിന്റെ കുറവ്; നിരപാധിത്വം തെളിയിച്ചാൽ മാത്രം ഇനി അംഗീകാരമെന്ന് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് ആൻഡ് റിസേർച്ച്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകയിലെ ഏഴ് നഴ്‌സിങ് കോളേജുകളുടെ അംഗീകാരം നഷ്ടമാകുമെന്ന് സൂചന. ഏറെ വിവാദം സൃഷ്ടിച്ച വ്യാജ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നാലെയാണ് ബെംഗളൂരുവിൽ ഈ പട്ടികയിൽ പെട്ട കോളേജുകളുടെ അംഗീകാരം നഷ്ടമാകുമെന്ന സൂചന ലഭിച്ചിരിക്കുന്നത്. ഇവിടെ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. വിവാദത്തിൽപെട്ട കോളേജുകളുടെ അംഗീകാരം നഷ്ടമായാൽ 2019-20 വർഷത്തിൽ 350 സീറ്റുകളുടെ കുറവാണുണ്ടാവുക.

അംഗീകാരം റദ്ദുചെയ്യുന്നത് സംബന്ധിച്ച് കോളേജുകൾക്ക് അടിയന്തരമായി നോട്ടീസയയ്ക്കുമെന്നും ഇത്തരം കോളേജുകളിൽ പ്രവേശനം നേടരുതെന്ന് ആവശ്യമുന്നയിച്ച് ബോധവത്കരണം നടത്തുമെന്നും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് റിസർച്ച് (ആർ.ജി.യു.എച്ച്.എസ്.) വൈസ് ചാൻസലർ ഡോ. എസ്. സച്ചിദാനന്ദ് പറഞ്ഞു.കോളേജുകൾ നിരപരാധിത്വം തെളിയിച്ചാൽമാത്രമേ അംഗീകാരം നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

2018-19 വർഷത്തിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുതെന്ന് സർവകലാശാല നിർദേശിച്ചിരുന്നു. എന്നാലിത് അവഗണിച്ച് 350 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയായിരുന്നുവെന്ന് ആരോപണമുണ്ട്. അതേസമയം, വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് സർവകലാശാല നോട്ടീസ് അയച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP