Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആർ.ബി.ഐ ഇപ്പോൾ യജമാനൻ പുറയുമ്പോൾ ചാടുന്ന കുരങ്ങൻ മാത്രമായി; നോട്ട് നിരോധനം രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിച്ചത്' ; നോട്ടു നിരോധനത്തിൽ ബിജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; മോദിയുടെ തീരുമാനം സമ്പദ് വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതെന്നും മുഖപത്രം സാംനയിൽ വിമർശനം

'ആർ.ബി.ഐ ഇപ്പോൾ യജമാനൻ പുറയുമ്പോൾ ചാടുന്ന കുരങ്ങൻ മാത്രമായി; നോട്ട് നിരോധനം രാജ്യത്ത് അരാജകത്വമാണ് സൃഷ്ടിച്ചത്' ; നോട്ടു നിരോധനത്തിൽ ബിജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; മോദിയുടെ തീരുമാനം സമ്പദ് വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതെന്നും മുഖപത്രം സാംനയിൽ വിമർശനം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: സഖ്യകക്ഷിയായ ബിജെപിക്കെതിരെ നിശിത വിമർശനങ്ങളുമായി ശിവസേന. മുഖപത്രമായ സാംനയിലൂടെയാണ് ബിജെ.പിയേയും നോട്ട് നിരോധനത്തേയും രൂക്ഷ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കശാപ്പ് ചെയ്യുന്നതിന് തുല്യമായിരുന്നുവെന്നും നോട്ടു നിരോധനം വിപ്ലവാത്മക നടപടിയാണെന്നതും കള്ളപ്പണം ഇല്ലാതാക്കും എന്നുള്ളതുമൊക്കെ മിഥ്യയായിരുന്നുവെന്നും സാംന കുറ്റപ്പെടുത്തി. നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന റിസർവ് ബാങ്ക് റിപ്പോർട്ടിന് പിന്നാലെയാണ് ശിവസേനയുടെ നിശിത വിമർശനം. ആർബിഐ ഇപ്പോൾ യജമാനൻ പറയുന്നത് അനുസരിച്ച് ചാടുന്ന കുരങ്ങൻ മാത്രമായി മാറിയെന്നും സാംനയിലെ എഡിറ്റോറിയലിൽ ശിവസേന കുറ്റപ്പെടുത്തി.

ബിജെപി സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നോട്ട് നിരോധനം രാജ്യത്ത് ദേശസ്‌നേഹം വളർത്തുന്നതിന് പകരം അരാജകത്വമാണ് സൃഷ്ടിച്ചത്. നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ അഴിമതിയും കള്ളനോട്ടുകളെയും പൂർണമായും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിപരീത ഫലമാണ് രാജ്യത്ത് ഉണ്ടായത്. ആർബിഐയുടെ വാർഷിക റിപ്പോർട്ട് പുറത്തു വന്നപ്പോൾ നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു. നിരോധിക്കപ്പെട്ടവയിൽ ഏകദേശം പതിനായിരം കോടി രൂപാ തിരിച്ചെത്തിയില്ല. ബിജെപി സർക്കാരിന്റെ ഇത്തരം പ്രവൃത്തികൾ എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണെന്നും ശിവസേന കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്കാണ് നോട്ടുനിരോധനം വഴിവെച്ചത്. ഇതിലൂടെ വലുതും ചെറുതുമായ സംരംഭങ്ങൾ തകർന്നു, പൊതുമേഖല സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി, ചെറുതും വലുതുമായ കർഷകർ കടക്കെണികളിലായി, നൂറുകണക്കിന് ജീവിതങ്ങൾ വഴിയാധാരമായി, എ ടി എമ്മിനു മുമ്പിൽ നീണ്ട നിര രൂപപ്പെടുകയും ക്യൂ നിന്ന് നൂറ് കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. രാജ്യം ഒന്നാകെയാണ് ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വന്നതെന്നും ശിവസേന ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP