Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ സമയമായിട്ടില്ല; ധൃതിപിടിക്കാതെ നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്; അഹമ്മദാബാദ് - മുംബൈ അതിവേഗ ട്രെയിൻ വൈകുമെന്ന സൂചന നൽകി ഇ ശ്രീധരൻ

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ സമയമായിട്ടില്ല; ധൃതിപിടിക്കാതെ നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്; അഹമ്മദാബാദ് - മുംബൈ അതിവേഗ ട്രെയിൻ വൈകുമെന്ന സൂചന നൽകി ഇ ശ്രീധരൻ

നാഗ്പുർ: രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ സമയമായിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ബുള്ളറ്റ് ട്രെയിൻ ഓടിക്കാൻ വേണ്ടി ധൃതിപിടിക്കാതെ നിലവിലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനാണ് റെയിൽവെ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളും ട്രെയിനുകളുടെ വേഗവും യാത്രക്കാർക്കുള്ള സൗകര്യങ്ങളും റെയിൽവെ വർധിപ്പിക്കണം.

ബുള്ളറ്റ് ട്രെയിനുകൾ രാജ്യത്ത് ഓടിക്കാൻ എട്ടുമുതൽ പത്ത് വർഷംവരെ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും നാഗ്പൂരിൽ നടന്ന ചടങ്ങിൽ ശ്രീധരൻ പറഞ്ഞു. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി സംബന്ധിച്ച ചോദ്യത്തോടാണ് ശ്രീധരൻ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുള്ളറ്റ് ട്രെയിൻ ആരംഭിക്കണെന്ന ആശയം ശക്തമായി മുന്നോട്ടുവച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിൽ കഴിഞ്ഞ ഡിസംബറിൽ നടന്ന കൂടിക്കാഴ്ചയിലാണ് 98,000 കോടിയുടെ പദ്ധതിക്ക് അന്തിമ രൂപമായത്. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ദൂരം എട്ടിൽനിന്ന് മൂന്ന് മണിക്കൂറായി കുറയുമെന്നാണ് കരുതപ്പെടുന്നത്.

36 വർഷത്തോളം റെയിൽവെയിൽ ജോലിചെയ്ത ഇ ശ്രീധരൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുൻ അധ്യക്ഷനാണ്. കേന്ദ്ര റെയിൽവേ വികസന സമിതിയുടെ ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ബുള്ളറ്റ് ട്രെയിനിന് വേണ്ടി വേഗം ശ്രമിക്കേണ്ടെന്ന ആരോപണവും ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP