Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര മന്ത്രിയായതുകൊണ്ടാണ് ഇന്ധനവില വർദ്ധനവ് തന്നെ ബാധിക്കാത്തത്; സാധാരണ ജനമായിരുന്നെങ്കിൽ ഞാനും ദുരിതമനുഭവിച്ചേനെ; ഇന്ധനവില വർദ്ധനവിൽ തുറന്നുപറച്ചിലുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാല

കേന്ദ്ര മന്ത്രിയായതുകൊണ്ടാണ് ഇന്ധനവില വർദ്ധനവ് തന്നെ ബാധിക്കാത്തത്; സാധാരണ ജനമായിരുന്നെങ്കിൽ ഞാനും ദുരിതമനുഭവിച്ചേനെ; ഇന്ധനവില വർദ്ധനവിൽ തുറന്നുപറച്ചിലുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാല

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: ഇന്ധനവില വർദ്ധനവിൽ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. താൻ മന്ത്രിയായതുകൊണ്ടാണ് ഇന്ധനവില തന്നെ ബാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനമായിരുന്നു താനും എങ്കിൽ ഇന്ധനവില വർദ്ധനവ് തന്നെ ബാധിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

ജയ്പുരിൽ ശനിയാഴ്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അത്താവലെ. വ്യക്തിപരമായി ഇന്ധനവില വർധന എങ്ങനെ ബാധിക്കുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിസ്ഥാനം പോയാൽ താനും കഷ്ടപ്പെടുമെന്ന് സരസമായി അദ്ദേഹം മറുപടി നൽകി.

മന്ത്രിമാർക്ക് ആനുകൂല്യങ്ങളുള്ളതു കൊണ്ട് ഇതൊന്നും ബാധിക്കില്ലെന്നും മറ്റുള്ളവരാണ് കഷ്ടപ്പെടുന്നതെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി വില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങൾ തീരുവ കുറച്ചാൽ വിലക്കയറ്റം നിയന്ത്രിക്കാനാവുമെന്നും കേന്ദ്രസർക്കാർ ഇതിനുള്ള ശ്രമം നടത്തിവരികയായെന്നും അത്താവലെ പറഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ അധ്യക്ഷനാണ് രാംദാസ് അത്താവലെ. അദ്ദേഹം കൈകാര്യം ചെയ്യുന്ന നീതിന്യായ,ശാക്തീകരണ വകുപ്പിന്റെ മേൽനോട്ടത്തിൽ രാജസ്ഥാനിൽ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പിന്നാക്കവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്‌കോളർഷിപ്പുകളും വിവാഹസർട്ടിഫിക്കറ്റും മറ്റും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭിന്നശേഷിയുള്ളവർക്കായി ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP