Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓടുന്ന ട്രെയിനുകളിൽ വൈഫൈ സംവിധാനം നടപ്പാക്കാനാകാതെ റയിൽവെ; പരീക്ഷണാർത്ഥം നടപ്പാക്കിയ പദ്ധതി ജനങ്ങൾ ഏറ്റെടുത്തില്ല; തിരിച്ചടിയായത് ഇന്റർനെറ്റ് സ്പീഡ് ഇല്ലാത്തത്

ഓടുന്ന ട്രെയിനുകളിൽ വൈഫൈ സംവിധാനം നടപ്പാക്കാനാകാതെ റയിൽവെ; പരീക്ഷണാർത്ഥം നടപ്പാക്കിയ പദ്ധതി ജനങ്ങൾ ഏറ്റെടുത്തില്ല; തിരിച്ചടിയായത് ഇന്റർനെറ്റ് സ്പീഡ് ഇല്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഓടുന്ന ട്രെയിനുകളിൽ വൈഫൈ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം റയിൽവെ ഉപേക്ഷിച്ചത് 2 എംബിപിഎസ് സ്പീഡ് ഉള്ള വൈഫൈ ബാൻഡ്‌വിഡ്ത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിൽ. ന്യൂഡൽഹി - ഹൗറ രാജധാനി എക്സ്‌പ്രസിൽ പരീക്ഷണാർഥം വൈഫൈ ഉപയോഗിച്ചതു ഫലപ്രദമല്ലെന്നു വ്യക്തമായതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഉദ്ദേശിച്ച സ്പീഡ് ഇല്ലാത്തതിനാൽ യാത്രക്കാർ വൈഫൈ ഉപയോഗിക്കുന്നതിൽ താൽപര്യം കാണിച്ചില്ല. ഇതേ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കാൻ മന്ത്രാലയം തീരുനമാനിച്ചത്.

നിലവിൽ ആയിരത്തിലധികം റെയിൽവേസ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാണ്. ഇത് ഓടുന്ന ട്രെയിനുകൾക്കുള്ളിലും ലഭ്യമാക്കാനായിരുന്നു പദ്ധതി. ട്രെയിനുകളെ സുവർണ നിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം, രാജ്യത്തെ 4,791 സ്റ്റേഷനുകളിൽക്കൂടി സൗജന്യ വൈഫൈ ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. നിലവിൽ 1,606 സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനമുണ്ട്.

എല്ലാ പ്രീമിയം, മെയിൽ, എക്സ്‌പ്രസ്, സബേർബൻ ട്രെയിൻ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. ആദ്യഘട്ടത്തിൽ വിവിധ ട്രെയിനുകളിലെ 7,020 കോച്ചുകളിൽ സിസിടിവി ഘടിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP