Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രം മതി വോട്ടവകാശം; മുസ്ലിങ്ങളെ വന്ധ്യംകരിക്കണം: വിവാദ പരാമർശങ്ങളുമായി സാക്ഷി മഹാരാജ് വീണ്ടും

കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രം മതി വോട്ടവകാശം; മുസ്ലിങ്ങളെ വന്ധ്യംകരിക്കണം: വിവാദ പരാമർശങ്ങളുമായി സാക്ഷി മഹാരാജ് വീണ്ടും

ഉന്നാവു: വിവാദ പരാമർശങ്ങളുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. കുടുംബാസൂത്രണം നടപ്പാക്കുന്നവർക്ക് മാത്രം വോട്ടവകാശം നൽകിയാൽ മതിയെന്ന ആവശ്യവുമായാണ് സാക്ഷി മഹാരാജ് ഇക്കുറി രംഗത്തെത്തിയത്.

കുടുംബാസൂത്രണത്തിനായി ശക്തമായ നിയമം ഉണ്ടാവണം. അത് പിന്തുടരാത്തവരുടെ വോട്ടവകാശം എടുത്തുകളയണം. ഹിന്ദുക്കൾ വന്ധ്യംകരണത്തിന് വിധേയരാവുന്നെങ്കിൽ മുസ്‌ലിംമുകളും അതു ചെയ്യണം. എല്ലാവർക്കും ഒരേ നിയമം ബാധകമാണ്. നമ്മുടെ ഭരണവ്യവസ്ഥയിൽ ഒരു വിഭാഗത്തിനും പ്രത്യേക പരിഗണന ഇല്ല.

ഹിന്ദു സ്ത്രീകൾ നാല് മക്കളെയെങ്കിലും പ്രസവിക്കണമെന്ന് പറയുമ്പോൾ മാത്രമാണ് വിവാദമാകുന്നത്. നാല് ഭാര്യമാരിൽ 40 മക്കളുണ്ടായാൽ ആർക്കും പ്രശ്‌നമില്ല. ജനസംഖ്യ കുറയ്ക്കുകയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കുടുംബാസൂത്രണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ. രാജ്യം സ്വാതന്ത്ര്യം നേടുമ്പോൾ ജനസംഖ്യ 30 കോടിയായിരുന്നു. ഇന്ന് ജനസംഖ്യ 130 കോടിയാണ്. വർധിച്ച ജനസംഖ്യയ്ക്ക് ആരാണ് ഉത്തരവാദികളെന്നും സാക്ഷി മഹാരാജ് ചോദിച്ചു.

സർക്കാരും പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ഈ ആവശ്യവുമായി മുന്നോട്ടുവരണം. ഹിന്ദുവോ, മുസ്‌ലിമോ, സിഖോ, ക്രിസ്ത്യാനികളോ ആരുമായാലും എല്ലാവർക്കും നിയമം ഒരുപോലെ ബാധകമായിരിക്കമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന നേതാവ് സഞ്ജയ് റാവത്ത് സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വോട്ട് ബാങ്ക് രാഷ്ട്രീയം അങ്ങനെയേ അവസാനിക്കൂ എന്നും സഞ്ജയ് പറഞ്ഞു. ഇതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജും രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

More News in this category+

MNM Recommends +

Go to TOP