Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടയ്ക്കുള്ളിൽ പുകവലിക്കുന്നത് വിലക്കി; ജീവനക്കാരന് നേരെ വെടിയുതിർത്തു; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

കടയ്ക്കുള്ളിൽ പുകവലിക്കുന്നത് വിലക്കി; ജീവനക്കാരന് നേരെ വെടിയുതിർത്തു; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൂപ്പർമാർക്കറ്റിനകത്ത് പുകവലിക്കാൻ അനുവദിക്കാതിരുന്നതിന് ജീവനക്കാരന് നേരെ വെടിയുതിർത്ത് അജ്ഞാതൻ. സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. 24 മണിക്കൂറും തുറന്നിരിക്കുന്ന സൂപ്പർമാർക്കറ്റിൽ കൈയിൽ സിഗരറ്റുമായാണ് അജ്ഞാതൻ എത്തിയത്. അകത്തുനിന്ന് പുകവലിക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അഭ്യർത്ഥിച്ചു.

എന്നാൽ അജ്ഞാതൻ അസഭ്യം പറഞ്ഞതായി പരാതിയിൽ പറയുന്നു. തുടർന്ന് വാങ്ങിയ സാധനങ്ങൾ വാഹനത്തിൽ വെയ്ക്കാൻ ഒരാൾ കൂടെ വരണമെന്ന് അജ്ഞാതൻ ആവശ്യപ്പെട്ടു. സ്റ്റോറിന് പുറത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനത്തിൽ സാധനങ്ങൾ വെച്ചതിന് പിന്നാലെ അജ്ഞാതൻ കൈവശം ഉണ്ടായിരുന്ന തോക്കിൽ വെടിയുണ്ട നിറയ്ക്കാൻ തുടങ്ങുകയും സെക്യൂരിറ്റി ജീവനക്കാരനെ ലക്ഷ്യമാക്കി വെടിയുതിർക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

സെക്യൂരിറ്റി ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെയും വാഹനത്തിന്റെ നമ്പറിന്റെയും അടിസ്ഥാനത്തിൽ അജ്ഞാതനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP