Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിൽ മുസ്ലിങ്ങൾക്കു നിയമനമില്ല; സർക്കാർ നയം പുറത്തുകൊണ്ടു വന്നതു വിവരാവകാശ രേഖ; വിവാദമായതോടെ നിഷേധക്കുറിപ്പുമായി മന്ത്രി

കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിൽ മുസ്ലിങ്ങൾക്കു നിയമനമില്ല; സർക്കാർ നയം പുറത്തുകൊണ്ടു വന്നതു വിവരാവകാശ രേഖ; വിവാദമായതോടെ നിഷേധക്കുറിപ്പുമായി മന്ത്രി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ആയുഷ് വകുപ്പിൽ മുസ്ലിങ്ങൾക്കു നിയമനമില്ല. വിവരാവകാശ രേഖയാണു സർക്കാർ നയം പുറത്തുകൊണ്ടു വന്നത്. എന്നാൽ, സംഭവം വിവാദമായതോടെ നിഷേധക്കുറിപ്പുമായി വകുപ്പു മന്ത്രി രംഗത്തെത്തി.

കേന്ദ്രസർക്കാരിന്റെ കീഴിലെ ആയുഷ് വകുപ്പിലെ യോഗ വിഭാഗത്തിലാണു മുസ്ലിംകളെ നിയമിക്കില്ലെന്ന് സർക്കാർ ഉത്തരവിട്ടത്. ഇത് സർക്കാർ നയമാണെന്ന് വ്യക്തമാക്കി വിവരാവകാശ നിയമപ്രകാരം സർക്കാർ മറുപടി നൽകുകയും ചെയ്തു.

മില്ലിഗസറ്റിലെ പുഷ്പശർമ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ആയുഷ് മന്ത്രാലയം ഇക്കാര്യത്തിൽ മറുപടി നൽകിയത്. ആയുഷ് പദ്ധതിയിലെ യോഗ പരിശീലക തസ്തികയിലേക്ക് 3841 മുസ്ലിങ്ങൾ അപേക്ഷിച്ചിരുന്നു. എന്നാൽ ഇവരെ ആരെയും തെരഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്തിട്ടില്ല. അതാണ് സർക്കാർ നയമെന്ന് മറുപടിയിൽ പറയുന്നു.

വിദേശത്തേക്ക് യോഗപരിശീലകരായി പോകാൻ 711 മുസ്‌ളീങ്ങൾ അപേക്ഷിച്ചിരുന്നു. അവരെയും എടുത്തില്ലെന്ന് രേഖയിൽ പറയുന്നു. 26 പേരെയാണ് എടുത്തത്. എല്ലാവരും ഹിന്ദുക്കളാണ്. രേഖ വിവാദമായതോടെ വാർത്ത പൂർണമായും തെറ്റെന്ന് ആയുഷ് മന്ത്രി പട്‌നായിക് അവകാശപ്പെട്ടു. അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി പറഞ്ഞു. ആയുർവേദം, യോഗ, നാചുറോപ്പതി,യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് ആയുഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP