Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം തന്നെ; ഭിക്ഷാടനം അനുവദിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി റയിൽവെ

റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം തന്നെ; ഭിക്ഷാടനം അനുവദിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ തള്ളി റയിൽവെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റെയിൽവെ സ്റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം നടത്തുന്നത് തുടർന്നും നിയമ വിരുദ്ധമായിരിക്കുമെന്ന് റയിൽവെ. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവെ മന്ത്രാലയം വ്യക്തമാക്കി. റെയിൽവെ സ്‌റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം അനുവദിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു റെയിൽവെ മന്ത്രാലയം. അത്തരത്തിലുള്ള ഒരു നിർദ്ദേശവും റെയിൽവെയുടെ പരിഗണനയിൽ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി.

തീവണ്ടികളിലും സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം അല്ലാതാക്കിക്കൊണ്ട് 1989 ലെ റെയിൽവെ ആക്ടിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ നീക്കം നടക്കുന്നുവെന്ന തരത്തിലാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. ഭിക്ഷാടകരെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകൾ ഒഴിവാക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവയാണ് റെയിൽവെ മന്ത്രാലയം തള്ളിയത്. എന്നാൽ നടപടിക്രമങ്ങൾ ലളിതമാക്കാൻ നീക്കമുണ്ടെന്നും ഇതിന്റെ ഭാഗമായി പല കുറ്റകൃത്യങ്ങൾ ഒരു വകുപ്പിന് കീഴിൽ കൊണ്ടുവരുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP