Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി; മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേൾക്കാൻ നിർബന്ധിക്കാൻ പാടില്ല; അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും നിരീക്ഷണം

ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി; മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേൾക്കാൻ നിർബന്ധിക്കാൻ പാടില്ല; അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

അലഹബാദ്: മുസ്ലിം പള്ളികളിൽ ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ബാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ മനുഷ്യ ശബ്ദം മാത്രം മതിയെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, അജിത് കുമാർ എന്നിവരാണ് വിധി പറഞ്ഞത്. മൈക്കോ ലൗഡ്‌സ്പീക്കറോ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് മാർഗ നിർദേശങ്ങൾ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ് സ്പീക്കറോ ആംപ്ലിഫയർ ഡിവൈസുകളോ ഉപയോഗിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിയമങ്ങൾ പള്ളികൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.

ബാങ്ക് വിളി ഇസ്ലാം മതത്തിൽ അത്യന്താപേക്ഷികമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, അതിന് ലൗഡ് സ്പീക്കർ ഉപയോഗിക്കണമെന്ന് പറയാനാകില്ല. ബാങ്ക് വിളിക്കുന്നതിന് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 25 പ്രകാരം സംരക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മറ്റൊരു പൗരന് ഇഷ്ടമില്ലാത്തതോ ആവശ്യമില്ലാത്തതോ ആയ ഒന്നും കേൾക്കാൻ നിർബന്ധിക്കാൻ പാടില്ലെന്നും അത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേർത്തു. അതേ സമയം, ലൗഡ് സ്പീക്കർ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും നിയമലംഘനമാണെന്ന സംസ്ഥാന സർക്കാർ വാദം കോടതി തള്ളി.

ലൗഡ് സ്പീക്കർ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളി എങ്ങനെയാണ് നിയമലംഘനവും കൊവിഡ് മാർഗ നിർദേശങ്ങളുടെ ലംഘനവുമാകുന്നതെന്ന് സർക്കാറിന് വിശദീകരിക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഖാസിപൂർ ജില്ലയിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിപുർ ബിഎസ്‌പി എംപി അഫ്‌സൽ അൻസാരിയാണ് കോടതിയെ സമീപിച്ചത്.ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ലൗഡ്‌സ്പീക്കർ ഉപയോഗിച്ചുള്ള ബാങ്ക് വിളി വിലക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP