Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത് ഷാ കോവിഡ് മുക്തനെന്ന പ്രചാരണം അടിസ്ഥാനരഹിതം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുതിയ കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിൻവലിച്ച് മനോജ് തിവാരി

അമിത് ഷാ കോവിഡ് മുക്തനെന്ന പ്രചാരണം അടിസ്ഥാനരഹിതം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പുതിയ കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലന്ന് ആഭ്യന്തര മന്ത്രാലയം; ട്വീറ്റ് പിൻവലിച്ച് മനോജ് തിവാരി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായിട്ടില്ലെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അമിത്ഷായുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന ബിജെപി എംപി മനോജ് തിവാരിയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അഭ്യന്തര മന്ത്രാലയം വിശദീകരണവുമായി എത്തിയത്. അമിത്ഷായ്ക്ക് പുതിയ കോവിഡ് 19 ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ, അമിത് ഷായുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന ട്വിറ്റ് ബിജെപി നേതാവ് മനോജ് തിവാരി ഡിലീറ്റ് ചെയ്തു. വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് അഭ്യന്തര മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് മനോജ് തിവാരി ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത് സംബന്ധിച്ച അമിത്ഷായോ ആഭ്യന്തരമന്ത്രാലയമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാണ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ച വിവരം ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP