Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട: ഞങ്ങൾ സ്വയം നന്നായി പരിപാലിക്കുന്നുണ്ട്; തണുപ്പോ, മഴയോ ഒന്നും വക വയ്ക്കാതെയാണ് ഞങ്ങളുടെ പ്രതിഷേധം; അതുകൊണ്ട് കൊറോണ വൈറസ് ഭയം ഞങ്ങൾക്കില്ല; പ്രതിഷേധത്തിൽ നിന്ന് അകറ്റാൻ സർക്കാർ വൈറസ് ഭീതി വളർത്തുന്നു; ആരോപണവുമായി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ

അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട: ഞങ്ങൾ സ്വയം നന്നായി പരിപാലിക്കുന്നുണ്ട്; തണുപ്പോ, മഴയോ ഒന്നും വക വയ്ക്കാതെയാണ് ഞങ്ങളുടെ പ്രതിഷേധം; അതുകൊണ്ട് കൊറോണ വൈറസ് ഭയം ഞങ്ങൾക്കില്ല; പ്രതിഷേധത്തിൽ നിന്ന് അകറ്റാൻ സർക്കാർ വൈറസ് ഭീതി വളർത്തുന്നു; ആരോപണവുമായി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ഭയം വളർത്തി തങ്ങളെ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) കഴിഞ്ഞ 90 ദിവസമായി ഡൽഹിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾ. പ്രതിഷേധ വേദിയിൽ നിന്ന് തങ്ങൾ ഒഴിഞ്ഞു പോകാൻ കൊറോണ വൈറസ് ഭയം വളർത്താനാണ് ശ്രമമെന്ന് അവർ ആരോപിച്ചു. തണുപ്പോ, മഴയോ ഒന്നും വക വയ്ക്കാതെയാണ് തങ്ങൾ പ്രതിഷേധം നടത്തുന്നത്. അതുകൊണ്ടു തന്നെ കൊറോണ വൈറസ് ഭയം തങ്ങൾക്കില്ലെന്നും അവർ പറഞ്ഞു.

തങ്ങൾ വളരെ കരുതലോടെ തന്നെയാണ് ഇരിക്കുന്നത്. ആവശ്യത്തിന് സാനിറ്റൈസറുകളും ഡെറ്റോളും അടക്കമുള്ളവ സ്ത്രീകൾക്ക് കൈ വൃത്തിയാക്കാൻ നൽകുന്നുണ്ട്. 'അമിത് ഷായും മോദിജിയും ഞങ്ങളെ ആലോചിച്ച് വിഷമിക്കേണ്ട. ഞങ്ങൾ സ്വയം നന്നായി പരിപാലിക്കുന്നുണ്ട്'- സമരത്തിലുള്ള ഒരു സ്ത്രീ വ്യക്തമാക്കി. കൊറോണ വൈറസിന്റെ ലക്ഷണങ്ങളെക്കുറിച്ച് അവബോധവും അത് ഒഴിവാക്കാനുള്ള നടപടികളും പ്രതിഷേധക്കാർക്കിടയിൽ പ്രചരിക്കുന്നുണ്ട്. കുട്ടികളെ വേദിയിലേക്ക് കൊണ്ടുവരരുതെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സ്ത്രീകൾ പറയുന്നു.

ഡൽഹി കലാപം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും ഇരകൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജാഫ്രാബാദ്, മൗജ്പുർ, ശിവ് വിഹാർ എന്നിവിടങ്ങളിൽ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടത്തണം. ഉത്തർപ്രദേശിൽ നിന്ന് എങ്ങനെയാണ് ആളുകൾ വടക്കുകിഴക്കൻ ഡൽഹിയിലെത്തി കലാപത്തിന് തുടക്കമിട്ടതെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP